2010 ൽ പുറത്തിറങ്ങിയ ബ്ലാക്ക് സ്റ്റാലിൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന സൗത്ത് ഇന്ത്യൻ താരമാണ് നമിത. ഒരുപാട് ഭാഷകളിൽ നിറസാന്നിധ്യമായിരുന്ന താരം മലയാളത്തിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു. മലയാളി സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ പുലിമുരുകനിൽ ഉടനീളം ശ്രദ്ധേയമായ ഒരു വേഷം താരം കൈകാര്യം ചെയ്തിരുന്നു. നമിത ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ അതിശക്തമായി പൊട്ടിത്തെറിച്ചുകൊണ്ട് ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ്.
ഒരു വ്യക്തിയെ വളരെ മോശക്കാരനും തോൽവിയുമായി വിശേഷിപ്പിച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്. ‘തമിഴ് സെൻതമിഴ്’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് മോശമായ മെസ്സേജുളാണ് തനിക്ക് പേർസണൽ ആയിട്ട് വരുന്നതെന്ന് താരം വ്യക്തമാക്കി. ഒരു ‘ഐറ്റം’ എന്നാണ് തന്നെ അഭിസംബോധന ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു. യുവാവിനെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ അക്കൗണ്ട് ഹാക്ക് ആയതെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്തപ്പോൾ ആ യുവാവ് തന്റെ പോൺ വിഡിയോ കണ്ടിട്ടുണ്ടെന്നും അത് ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ പോകുകയാണ് എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് കുറിപ്പിൽ നമിത വ്യക്തമാക്കി. ധൈര്യമായി പോസ്റ്റ് ചെയ്യുക എന്നാണ് നമിത മറുപടി കൊടുത്തത്. ഞാൻ ഒരു ഇൻഡസ്ട്രിയിൽ ഭാഗമായതുകൊണ്ടാണ് ആ യുവാവ് തന്നെ ഇത്തരം വൃത്തികെട്ട രീതിയിൽ സമീപിച്ചതെന്ന് താരം ചൂണ്ടിക്കാട്ടി. ഒരു നല്ലൊരു പുരുഷന് ഒരു പെണ്ണിനെ ബഹുമാനിക്കാൻ അറിയാമെന്നും നവരാത്രിയും വനിതാദിനവുമൊക്കെ ആഘോഷിക്കുന്നതിന് പകരം സ്ത്രീകളെ ബഹുമാനിക്കാൻ ഇത്തരം ആളുകൾ ആദ്യം പഠിക്കണമെന്ന് നമിത വ്യക്തമാക്കി.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.