[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിജയ്‌യും മുരുഗദോസും വീണ്ടും ഒന്നിക്കുന്നു; ഒരുങ്ങുന്നത് തുപ്പാക്കിയുടെ രണ്ടാം ഭാഗം?

സിനിമ പ്രേമികളും ആരാധകരും ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. കൈദിയ്ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. മാസ്റ്ററിന് ശേഷം വിജയുടെ അടുത്ത ചിത്രം ഏതായിയിരിക്കും എന്ന ആകാംഷയിലാണ് ആരാധകർ. അറ്റ്ലീ, എ. ആർ മുരുഗദോസ്, മോഹൻ രാജൻ, ഷങ്കർ, സുധാ കൊങ്കര, വെട്രിമാരൻ, പാണ്ഡിരാജ്, മകിഴ് തിരുമേനി, ലോകേഷ് കനഗരാജ് എന്നീ സംവിധായകരുടെ പേരുകളാണ് ദളപതി 65 ന് വേണ്ടി കേട്ടിരുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾക്കനുസരിച്ച് സർക്കാറിന് ശേഷം വിജയ്- മുരുഗദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. 2018 ൽ പുറത്തിറങ്ങിയ വിജയ്- മുരുഗദോസ് ചിത്രമായ സർക്കാർ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് കരസ്ഥമാക്കിയത്.

സുധാ കൊങ്കരയുടെ കഥ വിജയ്ക്ക് ഏറെ ഇഷ്ടപ്പെടുകയും എന്നാൽ തിരക്കഥാ പൂർത്തിയാക്കാൻ സംവിധായിക കുറച്ചുംകൂടി സമയം ആവശ്യപ്പെടുകയായിരുന്നു. മറ്റ് ചിത്രങ്ങളുടെ കമ്മിറ്റ്‌മെന്റ് മൂലം വെട്രിമാരനും അവസാന നിമിഷം പിന്മാറുകയായിരുന്നു. സുധാ അല്ലെങ്കിൽ വെട്രിമാരൻ എന്ന നിലയിലായിരുന്ന ദളപതി 65 ലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ തന്നെയാണ് മുരുഗദോസ് കടന്ന് വന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വിജയ്- മുരുഗദോസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് തുപ്പാക്കി രണ്ടാം ഭാഗം ആയിരിക്കും എന്നാണ് പറയുന്നത്. ഔദ്യോഗികമായി സ്ഥിതികരണം ഒന്ന് തന്നെ ഇതുവരെ വന്നട്ടില്ല. സൺ പിക്ചേഴ്‌സ് ആയിരിക്കും ചിത്രം നിർമ്മിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദളപതി 65ന്റെ ഒഫീഷ്യൽ അന്നൗൻസ്മെന്റ് വൈകാതെ തന്നെ പ്രതീക്ഷിക്കാം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.