തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് നയൻതാര അറിയപ്പെടുന്നത്. പക്ഷേ ഇപ്പോൾ തമിഴ് മക്കൾ നയൻസിന് മറ്റൊരു പേരു കൂടി ചാർത്തിക്കൊടുത്തിരിക്കുകയാണ്, ‘തലൈവി നയൻതാര’. ‘അറം’ സിനിമയുടെ പ്രൊമോഷനായി ചെന്നൈയിലെ കാസി തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു നയന്‍താരയെ ‘എങ്കള്‍ തലൈവി നയന്‍താര’ എന്ന് വിളിച്ച് ആരാധകര്‍ വരവേറ്റത്. നയൻതാര വരുന്നതറിഞ്ഞ് നിരവധി പേർ തിയേറ്ററിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. താരം കാറിൽനിന്നും ഇറങ്ങിയ ഉടൻ തന്നെ ആരാധകർ ‘എങ്കൾ തലൈവി നയൻതാര’ എന്നു വിളിക്കാൻ തുടങ്ങി. ആരാധകരുടെ തലൈവി വിളിയ്ക്ക് താരം കൈ കൂപ്പി അഭിവാദ്യങ്ങൾ അറിയിക്കുകയും ചെയ്തു. നീല സാരിയണിഞ്ഞ് ഒരു നേതാവെന്നു തോന്നുന്ന രീതിയിലാണ് നയൻതാര എത്തിയത്. ജയലളിതയുടെ മരണശേഷം ഇതുവരെ ആർക്കും തലൈവിപട്ടം നൽകാൻ തമിഴ്ജനത തയാറായിട്ടില്ല. ‘തലൈവി’ എന്ന അഭിസംബോധന തമിഴ് മക്കൾ മറ്റൊരാൾക്ക് നൽകുന്നത് ഇതാദ്യമായാണ്.
തമിഴ്നാടിന്റെ സമകാലിക രാഷ്ട്രീയസാഹചര്യങ്ങളും സാമൂഹികപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന അറത്തിന് വൻവരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ‘മതിവദനി’ എന്ന കലക്ടറുടെ വേഷത്തിൽ നയൻതാരയെത്തിയ ചിത്രത്തിന് എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നയന്‍താര ഇതുവരെ ചെയ്ത സിനിമകളില്‍നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് അറമിലേത്. ജലദൗർലഭ്യം മൂലം വരണ്ടുണങ്ങിയ ഒരു നാടിന്‍റെ രക്ഷകയായാണ് താരം ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഗ്ലാമർവേഷങ്ങളിൽ നിന്നും വേറിട്ടപാതയിലൂടെയാണ് നയൻതാരയുടെ പുതിയ ചിത്രങ്ങൾ. നായകപ്രാധന്യമില്ലാതെ ഒറ്റയ്ക്കൊരു സിനിമ വിജയിപ്പിക്കാൻ തനിക്കാകുമെന്ന് നയൻസ് പലതവണ തെളിയിച്ചതാണ്. അതുകൊണ്ടുതന്നെയാണ് തമിഴകത്തിന്റെ ലേഡിസൂപ്പർസ്റ്റാർ എന്ന പദവി നയൻതാരയ്ക്ക് സ്വന്തമാക്കാനായത്. ഇപ്പോൾ പുതിയ ചിത്രത്തിലൂടെ വീണ്ടും ആരാധകരുടെ മനം കവർന്ന് തലൈവി എന്ന പദവിയും താരം നേടിയിരിക്കുകയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.