മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുക എന്നത് തന്റെ സ്വപ്‌നമാണെന്ന് തമിഴ് ആക്ഷൻ കിംഗ് അർജുൻ സർജ. തമിഴിലെ സൂപ്പർ താരങ്ങളിൽ ഒരാളായ അർജുൻ ഇപ്പോൾ ദളപതി വിജയ് നായകനായ ലോകേഷ് ചിത്രം ലിയോയിൽ അഭിനയിക്കുകയാണ്. അതിനിടയിൽ കന്നഡ താരം ധ്രുവ സർജയുടെ പുതിയ ചിത്രമായ മാർട്ടിന്റെ ടീസർ ലോഞ്ച് ചടങ്ങിൽ വെച്ച് ബാംഗ്ലൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോഹൻലാൽ ചിത്രമെന്ന ആഗ്രഹം അർജുൻ സർജ തുറന്നു പറഞ്ഞത്. ലാൽ സാറിനോട് ഒരു കഥ താൻ പറഞ്ഞിട്ടുണ്ടെന്നും, അത് വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അർജുൻ സൂചിപ്പിച്ചു. ഉടനെ അല്ലെങ്കിലും മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം താൻ സംവിധാനം ചെയുമെന്നാണ് അർജുൻ പറയുന്നത്. ചിലപ്പോൾ 2024 ലെ മോഹൻലാലിൻറെ പ്രൊജെക്ടുകളിൽ ഒന്നായി അർജുൻ ചിത്രം കടന്നു വന്നേക്കാമെന്നാണ് സൂചന.
നടനെന്ന നിലയിൽ വലിയ തിരക്കുകളിലൂടെയാണ് അർജുൻ ഇപ്പോൾ കടന്നു പോകുന്നത്. അത്കൊണ്ട് തന്നെയാണ് ഈ പ്രൊജക്റ്റ് വൈകാൻ സാധ്യതയുണ്ടെന്നും വാർത്തകൾ വരുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ മോഹൻലാൽ- അർജുൻ കൂട്ടുകെട്ട് ഒന്നിച്ചഭിനയിച്ചിരുന്നു. അതിലെ പ്രകടനത്തിന് അർജുൻ പ്രശംസയും നേടിയിരുന്നു. ഇതിനോടകം പന്ത്രണ്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് അർജുൻ. 1992 ഇൽ സേവകൻ എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച അർജുൻ, അതിന് ശേഷം പ്രതാപ്, ജയ് ഹിന്ദ്, തായിൻ മണിക്കൊടി, സൂയംവരം, വേദം, ഏഴുമലൈ, പരശുറാം, മദ്രാസി, ജയ് ഹിന്ദ് 2 , പ്രേമ ബാരഹ, സൊല്ലി വിടവാ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.