മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഈയടുത്തിടെയാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയത്. അതിന് ശേഷം അദ്ദേഹം ചെയ്യാൻ പോകുന്ന ചിത്രമേതാണെന്ന ചർച്ചകളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോലത്തെ ചിത്രങ്ങൾ സംവിധാനം ചെയ്ത ജിയോ ബേബിയാണ് അടുത്ത മമ്മൂട്ടി ചിത്രമൊരുക്കാൻ പോകുന്നതെന്ന വാർത്തകളാണ് വരുന്നത്. തന്റെ പുത്തൻ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കാൻ പോകുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇതെന്നും വാർത്തകളുണ്ട്. ഇപ്പോഴിതാ, ഈ ചിത്രത്തിലെ നായികയെ കുറിച്ചുള്ള ചില റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പ്രശസ്ത തെന്നിന്ത്യൻ നായികയായ ജ്യോതിക ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണെന്ന വാർത്തകളാണ് വരുന്നത്.
ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജ്യോതികയെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും, കഥ കേട്ട് സമ്മതം മൂളിയ അവർ വൈകാതെ കരാർ ഒപ്പ് വെക്കുമെന്നുമാണ് വാർത്തകൾ പറയുന്നത്. ഈ പ്രൊജക്റ്റ് ഒഫീഷ്യലായി പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയും ജ്യോതികയുമുൾപ്പെടുന്ന താരനിരയെ കുറിച്ചും പ്രഖ്യാപനം വരുമെന്നാണ് സൂചന. ഏതായാലൂം ജ്യോതിക ഇതിന്റെ ഭാഗമായി എത്തുമെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് പ്രചരിക്കുന്നത്. നേരത്തെ പ്രിയദർശൻ സംവിധാനം ചെയ്ത രാക്കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെ ജ്യോതിക മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. നിസാം ബഷീർ ഒരുക്കിയ റോഷാക്ക് ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. ഒക്ടോബർ റിലീസായ ഈ ചിത്രം നിർമ്മിച്ചതും മമ്മൂട്ടി തന്നെയാണ്. അതിന് മുൻപ് മമ്മൂട്ടി പുതിയ ബാനറിൽ നിർമ്മിച്ചത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.