[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഗുസ്തിയുടെ പശ്ചാത്തലത്തിൽ മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം?; കൂടുതൽ വിവരങ്ങൾ അറിയാം

ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്ന ചൂട് പിടിച്ച ചർച്ച, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരിയുമായി ഒന്നിക്കുന്നു എന്ന വാർത്തയെ കുറിച്ചാണ്. പുതിയ തലമുറയിലെ ഏറെ ആരാധകരുള്ള, മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിനൊപ്പം മോഹൻലാൽ ആദ്യമായി കൈകോർക്കുന്നു എന്ന വാർത്ത മലയാള സിനിമ പ്രേമികൾക്കും മോഹൻലാൽ ആരാധകർക്കും ഏറെ ആവേശം പകരുന്ന ഒന്നാണ്. ഈ വാർത്തയുടെ ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ വന്നിട്ടില്ലാത്തത് കൊണ്ട് തന്നെ ഈ നിമിഷം വരെ ഇതൊരു ഊഹാപോഹം മാത്രമായാണ് നിൽക്കുന്നത്. എന്നാൽ ഏറ്റവും പുതിയ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ പ്രൊജക്റ്റ് ഏകദേശം ഉറപ്പായി എന്നാണ്. മോഹൻലാൽ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന ജീത്തു ജോസഫ് ചിത്രം റാം കഴിഞ്ഞാൽ ഈ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുമെന്നാണ് സൂചന.

ആന്ധ്രയിലെ മലനിരകളിലുള്ള ഗ്രാമത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന, ഗുസ്തിക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ കഥ കേട്ട മോഹൻലാൽ ഏറെ സന്തോഷവാനാനാണെന്നും തിരക്കഥ രചന ആരംഭിച്ചു കഴിഞ്ഞെന്നും വാർത്തകൾ പറയുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോൺ മേരി പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുകയെന്നാണ് മറ്റൊരു റിപ്പോർട്ട് പറയുന്നത്. നേരത്തെ അതിരൻ ഫെയിം വിവേക് സംവിധാനം ചെയ്യുന്ന ഒരു ചിത്രം മോഹൻലാലിനെ നായകനാക്കി ജോൺ മേരി പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചിരുന്നു. ആശീർവാദ് സിനിമാസ് നിർമ്മിച്ച്, വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ എന്ന ത്രില്ലറാണ് മോഹൻലാലിന്റെ അടുത്ത റിലീസ്. ദീപാവലി റിലീസായി ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

5 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.