ബ്ലോക്ക്ബസ്റ്റർ വിജയം നേടി ഇപ്പോൾ ബോക്സ് ഓഫീസിൽ കുതിച്ചു കൊണ്ടിരിക്കുകയാണ് പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി അഭിനയിച്ച ആദി എന്ന ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ഫാമിലി ആക്ഷൻ ത്രില്ലറിൽ പ്രണവിന്റെ വിസ്മയിപ്പിക്കുന്ന പാർക്കർ ആക്ഷൻ പ്രകടനം വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടിയെടുക്കുന്നത്. കേരളത്തിൽ മാത്രമല്ല റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വമ്പൻ കളക്ഷൻ ആണ് ആദി നേടുന്നത്. ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യത്തെ ബ്ലോക്കബ്സ്റ്റർ ആയി ആദി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ഒരു നെഗറ്റീവ് റിവ്യൂ പോലുമില്ലാത്ത ഒരു ചിത്രം മലയാളത്തിൽ ഈ അടുത്തിടെ വന്നത് ആദി മാത്രം ആയിരിക്കും. അത്രയും ഗംഭീരമായാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. സിനിമാ മേഖലയിൽ നിന്നും ഒട്ടേറെ പേര് ആദിക്കും പ്രണവിനും അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്. ആ ലിസ്റ്റിൽ പുതിയതായി വന്നത് കോളിവുഡ് സ്റ്റാർ വിശാൽ ആണ്.
കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ചാണ് വിശാൽ ആദി കണ്ടത്. തന്റെ ബെസ്റ്റ് ഫ്രണ്ട് ആയ സുചിത്രയുടെയും ലാലേട്ടന്റെയും സൂപ്പർ ടാലന്റഡ് ആയ മകൻ പ്രണവിന്റെ ആദി എന്ന അരങ്ങേറ്റ ചിത്രം താൻ കണ്ടുവെന്നും ചിത്രം ഗംഭീരം ആയെന്നും വിശാൽ പറയുന്നു. പ്രണവിന്റെ പെർഫോമൻസ് ബ്രില്ല്യന്റ് ആണെന്നും അവനെ പ്രകടനം കണ്ടാൽ ഒരു പുതുമുഖം ആണെന്ന് തോന്നുകയേ ഇല്ല എന്നും വിശാൽ പറയുന്നു. തന്റെ അഭിപ്രായം വിശാൽ ട്വിറ്റെർ അക്കൗണ്ട് വഴിയാണ് പങ്കു വെച്ചത്. അതിനൊപ്പം സുചിത്രയുമൊത്തുള്ള ഒരു ഫോട്ടോയും വിശാൽ പങ്കു വെച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് ഒട്ടേറെ താരങ്ങളും സംവിധായകരും ആദിയെയും പ്രണവിനെയും അഭിനന്ദിച്ചിരുന്നു. കുടുംബ പ്രേക്ഷകരുടെ വമ്പൻ തിരക്കാണ് ഇപ്പോൾ ഈ ചിത്രത്തെ ഒരു ബ്ലോക്ക്ബസ്റ്റർ വിജയം ആക്കി മാറ്റുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.