[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആദിയുടെ വിജയം ആഘോഷിച്ചു ജനപ്രിയ നായകൻ ദിലീപും..!

പ്രണവ് മോഹൻലാൽ നായകനായ ആദി ബ്ലോക്ക്ബസ്റ്റർ വിജയം നേടി ബോക്സ് ഓഫീസിൽ കത്തിപ്പടരുകയാണ്. ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ ആദി വർക്കിംഗ് ഡെയ്‌സിൽ പോലും ഹൌസ് ഫുൾ ഷോയുമായി കേരളാ ബോക്സ് ഓഫീസ് ഭരിക്കുകയാണ്. മോഹൻലാൽ ആരാധകർ ഓരോരുത്തരും ആദിയുടെ വിജയം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ ജനപ്രിയ നായകൻ ദിലീപും ആദിയുടെ വിജയം ആഘോഷിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ഇന്ന് എറണാകുളത്തു വെച്ച് നടന്ന പുതിയ തിയേറ്റർ സംഘടനയായ ഫിയോകിന്റെ മീറ്റിങിനിടെയാണ് ദിലീപ് ആദിയുടെ വിജയം ആഘോഷിച്ചത്. ആദി നിർമ്മിച്ച ആന്റണി പെരുമ്പാവൂരും ഒപ്പം ഉണ്ടായിരുന്നു. ആന്റണി പെരുമ്പാവൂരും ദിലീപുമാണ് പുതിയ തിയേറ്റർ സംഘടനയുടെ തലപ്പത്തു ഉള്ളത്. ദിലീപിന് പ്രണവുമായി നല്ല സൗഹൃദം ആണുള്ളത്. ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ പ്രണവ് ജീത്തുവിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അന്ന് മുതലേ അവർ തമ്മിൽ നല്ല സൗഹൃദം ആണ്. ഏതായാലും അപ്പുവിന്റെ അരങ്ങേറ്റം ബ്ലോക്ക്ബസ്റ്റർ വിജയം ആയതിൽ ഓരോ മലയാളിയോടുമൊപ്പം ജനപ്രിയ നായകനും സന്തോഷിക്കുകയാണ്. രതീഷ് അമ്പാട്ടിന്റെ കമ്മാര സംഭവം ആണ് ദിലീപിന്റെ അടുത്ത റിലീസ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.