മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് സൂര്യയുടെ അനുജനും തമിഴ് സൂപ്പർ താരവുമായ കാർത്തി. ആദ്യ ചിത്രമായ ആയുധ എഴുത്തിൽ സഹോദരനോടൊപ്പം കൊച്ചു വേഷത്തിൽ അരങ്ങേറിയ കാർത്തി പിന്നീട് നായകനായി എത്തുന്നത് നീണ്ട മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ്. അമീർ സുൽത്താൻ സംവിധാനം ചെയ്ത പരുത്തിവീരനിൽ നായകനായി എത്തിയ കാർത്തി ആ വർഷത്തെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ഉൾപ്പടെ തൂത്തുവാരിയാണ് കരിയർ ആരംഭിക്കുന്നത്. ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ കാർത്തി പിന്നീട് കേരളത്തിൽ ഉൾപ്പടെ വമ്പൻ റിലീസുമായി എത്തിയ ആയിരത്തിൽ ഒരുവനിലൂടെ മലയാളികൾക്കും സുപരിചിതനായി. എങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ വലിയ ടെർണിങ് പോയന്റായി മാറിയ ചിത്രം പയ്യയിലൂടെയായിരുന്നു അദ്ദേഹം വലിയ ആരാധകരെ സൃഷ്ടിച്ചത്. തന്റെ കേരളത്തിലെ ആരാധകർ ചെയ്ത ഒരു പ്രവർത്തിയാണ് താരത്തിനെ ഇന്ന് വളരെയേറെ സന്തോഷത്തിലാക്കിയത്.
നീറ്റ് പരീക്ഷ ഇന്ന് നടക്കവേ പല സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകൾ വളരെ യാത്രകൾ ചെയ്തും കഷ്ടപ്പെട്ടും പരീക്ഷയെഴുതാനായി എത്തിയിരുന്നു. അങ്ങനെ തമിഴ് നാട്ടിൽ നിന്നും പരീക്ഷയ്ക്കായി എത്തിയവർക്ക് മികച്ച സ്വീകരണവും സൗകര്യവും ഒരുക്കി കൊടുത്ത തൃശൂരിലെ തന്റെ ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് കാർത്തി ട്വിറ്ററിൽ എത്തിയത്.അഭിനന്ദനാർഹമായ പ്രവർത്തനമാണ് ആരാധകർ ചെയ്തിരിക്കുന്നത്. തന്റെ ഹൃദയം നിറഞ്ഞ നന്ദി സഹോദങ്ങൾക്ക് നേരുന്നു എന്നും കാർത്തി ട്വിറ്ററിൽ കുറിക്കുകയുണ്ടായി. ഗോലി സോഡാ, പസങ്ക ഉൾപ്പടെയുള്ള മികച്ച ചിത്രങ്ങൾ ഒരുക്കിയ പാണ്ഡിരാജിന്റെ കടയ്ക്കുട്ടി സിംഗം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലാണ് കാർത്തി ആരാധകർക്ക് നന്ദി അറിയിച്ചെത്തിയത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.