ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ടയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഈ ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഒക്ടോബർ ഇരുപത്തിയാറ് ശനിയാഴ്ച്ച വയനാട്ടിൽ ആണ് ആരംഭിച്ചത്. ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് സുരാജ് വെഞ്ഞാറമൂടാണ്.
എൻ. എം. ബാദ്ഷയാണ് ഈ ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. ജൂലൈ ഇരുപത്തിയാറിനു ചിത്രീകരണം ആരംഭിച്ച നരിവേട്ട, കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം ഭാഗങ്ങളിലായിട്ടാണ് ആദ്യത്തെ ഘട്ടത്തിൽ ഷൂട്ട് ചെയ്തത്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിന് ജീവൻ നൽകുന്നുണ്ട്.
വമ്പൻ ക്യാൻവാസിൽ വലിയ മുതൽമുടക്കോടെ ഒരുക്കുന്ന ചിത്രം സാമൂഹിക പ്രസകതമായ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. വർഗീസ് എന്ന ഒരു പൊലീസ് കോൺസ്റ്റബിളിൻ്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. പ്രിയംവദാ കൃഷ്ണ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫ് ആണ് തിരക്കഥ രചിച്ചത്. സംഗീതം- ജേക്സ് ബിജോയ്, ഛായാഗ്രഹണം – വിജയ്, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.