[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പ്രശസ്ത തമിഴ് നടൻ ആര്യ വിവാഹിതനാവുന്നു; വധു നടി സായ്‌യേഷ..!

പ്രശസ്ത തമിഴ് നടനും നിർമ്മാതാവും ആയ ആര്യ വിവാഹിതനാവുകയാണ്. പ്രശസ്ത ബോളിവുഡ്- സൗത്ത് ഇന്ത്യൻ നടിയായ സായ്‌യേഷ ആണ് ആര്യയുടെ വധു. ഈ വരുന്ന മാർച്ച് മാസത്തിൽ ഇവരുടെ വിവാഹം നടക്കും എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. ഗജനികാന്ത് എന്ന സിനിമയിൽ ഒരുമിച്ച അഭിനയിച്ച  ഇവർ ഇപ്പോൾ ചിത്രീകരണം നടക്കുന്ന കാപ്പാൻ എന്ന  മോഹൻലാൽ- സൂര്യ ചിത്രത്തിലും ഒന്നിച്ചു അഭിനയിക്കുന്നുണ്ട്.  ഗജനികാന്ത് മുതൽ പ്രണയത്തിൽ ആയ ഇരുവരും ഇത്രയും നാൾ ഈ വിവരം അധികമാരും അറിയാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയിരുന്നു. മലയാളത്തിലും അഭിനയിച്ചിട്ടുള്ള ആര്യ മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനർ ആയ ഓഗസ്റ്റ് സിനിമാസിലെ ഒരു പാർട്ണർ കൂടിയാണ്.

ഹൈദരാബാദ് വെച്ചായിരിക്കും ഇരുവരുടെയും വിവാഹം എന്നും വിവാഹ തീയതി ഇരുവരും ചേർന്ന് ഒഫീഷ്യൽ ആയി പുറത്തു വിടും എന്നുമാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ പറയുന്നത്. വിവാഹ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആര്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ഒരു തമിഴ് ചാനൽ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരിൽ റിയാലിറ്റി ഷോ നടത്തിയിരുന്നു എങ്കിലും ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിൽ ആണ് ആര്യ എത്തിയത്. താൻ ഒരാളെ തിരഞ്ഞെടുത്താൽ മറ്റുള്ളവർക്കു വേദനയാകുമെന്നു പറഞ്ഞാണ് ആര്യ പിന്മാറിയത് എങ്കിലും ഷോയിൽ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാർഥി അബർനദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാട് എടുത്തതോടെ പ്രതിഷേധം ശ്കതമായി. അതുകൊണ്ടു കൂടിയാണ് ആര്യ തന്റെ വിവാഹ വാർത്ത രഹസ്യമായി വെക്കാൻ ആഗ്രഹിച്ചത് എന്നാണ് പറയപ്പെടുന്നത്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.