ഈ വർഷത്തെ പൃഥ്വിരാജ് സുകുമാരന്റെ ആദ്യ റിലീസ് ആയി എത്താൻ പോകുന്ന ചിത്രമാണ് ജെനൂസ് മുഹമ്മദ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത നയൻ എന്ന ചിത്രം. വരുന്ന ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹവും ഭാര്യ സുപ്രിയയും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രമാണ്. ഹോളിവുഡ് ഭീമന്മാരായ സോണി പിക്ചേഴ്സ് ആദ്യമായി നിർമ്മാണ പങ്കാളി ആവുന്ന സൗത്ത് ഇന്ത്യൻ ചിത്രം എന്ന നിലയിലും നയൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രേക്ഷകരുമായി പങ്കു വെച്ചിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.
ഒൻപതു ദിവസം കൊണ്ട് നടക്കുന്ന, ഒരു ഗ്ലോബൽ ഇവെന്റിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഒരച്ഛന്റെയും മകന്റെയും കഥയാണ് നയൻ എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു ഹൊറർ ത്രില്ലർ എന്ന രീതിയിലും, ഒരു സൈക്കോളജിക്കൽ ത്രില്ലെർ എന്ന രീതിയിലും സയൻസ് ഫിക്ഷൻ ചിത്രം എന്ന രീതിയിലും ഒക്കെ നയൻ പ്രേക്ഷകർക്ക് പുതിയ ഒരു അനുഭവം സമ്മാനിക്കും എന്നാണ് പ്രതീക്ഷയെന്നു അദ്ദേഹം പറയുന്നു. അതോടൊപ്പം വളരെ ഇമോഷണൽ ആയ ഒരു കഥയും നയൻ പറയുന്നുണ്ട്. വി എഫ് എക്‌സിനു കൂടുതൽ പ്രാധാന്യം ഉള്ള കഥയാണ് ഈ ചിത്രം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭിനന്ദം രാമാനുജൻ എന്ന ക്യാമറാമാന്റെ ബ്രില്യന്റ് വർക്ക് ആണ് നയനിൽ നമ്മുക്ക് കാണാൻ സാധിക്കുക എന്നും പൃഥ്വിരാജ് പറയുന്നു.
വ്യത്യസ്ത ചിത്രങ്ങളുടെ വക്താവായി നിൽക്കുന്ന താൻ നിർമ്മിക്കുന്ന ആദ്യ ചിത്രവും അത്തരത്തിൽ ഉള്ളതാവണം എന്ന ചിന്തയിൽ നിന്നാണ് നയൻ നിർമ്മിക്കാൻ തീരുമാനിച്ചത് എന്നും മലയാളത്തിൽ ഇതുവരെ പറയാത്ത ഒരു കഥ തന്നെയാണ് ഈ ചിത്രം പറയുന്നതെന്നാണ് തന്റെ വിശ്വാസം എന്നും അദ്ദേഹം വിശദമാക്കി. വലിയ ബഡ്ജറ്റില് ആണ് നയൻ ഒരുക്കിയത് എങ്കിലും തുടക്കത്തിൽ തങ്ങൾ പ്ലാൻ ചെയ്ത ബജറ്റ് ഈ ചിത്രത്തിന് ആയിട്ടില്ല എന്നും അതിന്റെ ക്രെഡിറ്റ് സംവിധായകനും സാങ്കേതിക പ്രവർത്തകർക്കും ആണെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോകുന്ന ഒരു ദൃശ്യാനുഭവം ആയിരിക്കും നയൻ എന്ന് തന്നെയാണ് പൃഥ്വിരാജ് സൂചിപ്പിക്കുന്നത്. പ്രകാശ് രാജ്, മമത മോഹൻദാസ്, വാമിക ഗബ്ബി, രാഹുൽ മാധവ്, മാസ്റ്റർ അലോക് തുടങ്ങി ഒരുപാട് മികച്ച കലാകാരൻമാർ ഈ ചിത്രത്തിന്റെ ഭാഗമാണ്
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.