പ്രശസ്ത തമിഴ് നടനും നിർമ്മാതാവും ആയ ആര്യ വിവാഹിതനാവുകയാണ്. പ്രശസ്ത ബോളിവുഡ്- സൗത്ത് ഇന്ത്യൻ നടിയായ സായ്‌യേഷ ആണ് ആര്യയുടെ വധു. ഈ വരുന്ന മാർച്ച് മാസത്തിൽ ഇവരുടെ വിവാഹം നടക്കും എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. ഗജനികാന്ത് എന്ന സിനിമയിൽ ഒരുമിച്ച അഭിനയിച്ച ഇവർ ഇപ്പോൾ ചിത്രീകരണം നടക്കുന്ന കാപ്പാൻ എന്ന മോഹൻലാൽ- സൂര്യ ചിത്രത്തിലും ഒന്നിച്ചു അഭിനയിക്കുന്നുണ്ട്. ഗജനികാന്ത് മുതൽ പ്രണയത്തിൽ ആയ ഇരുവരും ഇത്രയും നാൾ ഈ വിവരം അധികമാരും അറിയാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയിരുന്നു. മലയാളത്തിലും അഭിനയിച്ചിട്ടുള്ള ആര്യ മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനർ ആയ ഓഗസ്റ്റ് സിനിമാസിലെ ഒരു പാർട്ണർ കൂടിയാണ്.
ഹൈദരാബാദ് വെച്ചായിരിക്കും ഇരുവരുടെയും വിവാഹം എന്നും വിവാഹ തീയതി ഇരുവരും ചേർന്ന് ഒഫീഷ്യൽ ആയി പുറത്തു വിടും എന്നുമാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ പറയുന്നത്. വിവാഹ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആര്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ഒരു തമിഴ് ചാനൽ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരിൽ റിയാലിറ്റി ഷോ നടത്തിയിരുന്നു എങ്കിലും ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിൽ ആണ് ആര്യ എത്തിയത്. താൻ ഒരാളെ തിരഞ്ഞെടുത്താൽ മറ്റുള്ളവർക്കു വേദനയാകുമെന്നു പറഞ്ഞാണ് ആര്യ പിന്മാറിയത് എങ്കിലും ഷോയിൽ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാർഥി അബർനദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാട് എടുത്തതോടെ പ്രതിഷേധം ശ്കതമായി. അതുകൊണ്ടു കൂടിയാണ് ആര്യ തന്റെ വിവാഹ വാർത്ത രഹസ്യമായി വെക്കാൻ ആഗ്രഹിച്ചത് എന്നാണ് പറയപ്പെടുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.