രാമലീല എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അരുൺ ഗോപി. ജനപ്രിയ നായകൻ ദിലീപ് നായകനായ ഈ ചിത്രം രചിച്ചത് അന്തരിച്ചു പോയ രചയിതാവും സംവിധായകനുമായ സച്ചിയാണ്. ഒരു പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് അരുൺ ഗോപി സംവിധാനം ചെയ്തത്. ഇപ്പോഴിതാ തന്റെ മൂന്നാമത്തെ ചിത്രവുമായി എത്താനുള്ള ഒരുക്കത്തിലാണ് അരുൺ ഗോപി. തന്റെ ആദ്യ ചിത്രത്തിലെ നായകൻ ദിലീപിനൊപ്പം തന്നെയാണ് അരുൺ ഗോപിയുടെ മൂന്നാം വരവെന്നാണ് സൂചന. സൂപ്പർ ഹിറ്റ് രചയിതാവ് ഉദയ കൃഷ്ണ തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിൽ തമന്ന ഭാട്ടിയയാണ് നായികാ വേഷം ചെയ്യുന്നതെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വാർത്തകൾ സത്യമായാൽ തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമായി ഈ ദിലീപ്- അരുൺ ഗോപി ചിത്രം മാറും.
തമന്ന ഉടനെ അഭിനയിക്കാൻ പോകുന്നത് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ജയിലർ എന്ന തമിഴ് ചിത്രമാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ചെന്നൈയിൽ ആരംഭിച്ചു കഴിഞ്ഞു. ജനപ്രിയ നായകൻ ദിലീപ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥനിലാണ്. ഈ ചിത്രത്തിന്റെ മുംബൈ ഷെഡ്യൂൾ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. റാഫി തന്നെ രചിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ, പ്രകാശ് രാജ്, മകരന്ദ് ദേശ്പാണ്ഡെ, അനുപം ഖേർ എന്നിവരും അഭിനയിക്കുന്നു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
This website uses cookies.