[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സിദ്ധാർഥ് ഭരതന്റെ ചതുരം എത്തുന്നു; പുതിയ ടീസർ ഇന്ന്

പ്രശസ്‌ത നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ചതുരം. റോഷൻ മാത്യു, സ്വാസിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ പുതിയ ടീസർ റിലീസ് ചെയ്യാൻ പോവുകയാണ്. ഇന്ന് വൈകുന്നേരം അഞ്ചു മണിക്കാണ് ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വരുന്നത്. ഈ മാസം റിലീസ് ചെയ്യാൻ പോകുന്ന ചതുരത്തിന്റെ സെൻസറിങ് കഴിഞ്ഞപ്പോൾ എ സര്ടിഫിക്കറ്റാണ്‌ ലഭിച്ചത്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവർ വേഷമിടുന്ന ഈ ചിത്രം, 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് രചിച്ചത്. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ആദ്യ ടീസർ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.

പ്രദീഷ് വർമ്മ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ദീപു ജോസഫും, ഇതിനു സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളയുമാണ്. രമ്യ മൂവീസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഇതിന്റെ ടീസറും പോസ്റ്ററും അതുപോലെ സെൻസർ സർട്ടിഫിക്കറ്റും പുറത്തു വന്നപ്പോഴുണ്ടായ പ്രതികരണങ്ങളെ കുറിച്ച് സിദ്ധാർഥ് ഭരതൻ പ്രതികരിച്ചത്, ഈ ചിത്രത്തിൽ ലൈംഗികത ഉണ്ടെങ്കിലും ഇതൊരു പൂർണ്ണമായ ഇറോട്ടിക് ചിത്രമല്ല എന്നാണ്. പതിനെട്ട് വയസ്സിന് മുകളിലുള്ള നമ്മുടെ നാട്ടിലെ ഏതൊരാള്‍ക്കും കാണാന്‍ പറ്റുന്ന സിനിമ തന്നെയാണ് ചതുരമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചതുരം കൂടാതെ സൗബിന്‍ ഷാഹിർ നായകനായി എത്തുന്ന ജിന്ന് എന്ന സിദ്ധാർഥ് ഭരതൻ ചിത്രവും റിലീസ് കാത്തിരിക്കുകയാണ്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നിവയാണ് ഇതിനു മുൻപ് സിദ്ധാർഥ് ഭരതനൊരുക്കിയ ചിത്രങ്ങൾ. അന്തരിച്ചു പോയ സംവിധായകൻ ഭരതൻ, നടി കെ പി എ സി ലളിത എന്നിവരുടെ മകനാണ് സിദ്ധാർഥ് ഭരതൻ.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

24 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.