1978 ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ‘രതിനിർവേദം’. പത്മരാജൻ തിരക്കഥ രചിച്ച ചിത്രത്തിൽ ജയഭാരതിയും കൃഷ്ണചന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ശ്വേത മേനോനായിരുന്നു നായിക. മൂന്നാം ഭാഗത്തിലും ശ്വേത മേനോൻ തന്നെ ആയിരിക്കും എന്നാണ് താരം പറയുന്നത്. വെറൈറ്റി മീഡിയ എന്ന ചാനലിൽ വന്ന ശ്വേത മേനോന്റെ ഇന്റർവ്യൂയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘രതിനിർവേദം’ മൂന്നാം ഭാഗത്തിൽ നായികയായി ആരെ നിർദ്ദേശിക്കുമെന്ന അവതാരികയുടെ ചോദ്യത്തിന് ശ്വേത മേനോൻ എന്നാണ് താരം മറുപടി പറഞ്ഞത്. 2011 മെയ് 1 നാണ് ‘രതിനിർവേദം’ത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. രതി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. കൃഷ്ണചന്ദ്രൻ അവതരിപ്പിച്ച പപ്പു എന്ന കഥാപാത്രത്തെ ശ്രീജിത്ത് വിജയിയാണ് അവതരിപ്പിച്ചത്. പത്മരാജന്റെ ‘രതിനിർവ്വേദം’ എന്ന നോവലിനെ ആധാരമാക്കി ചിത്രീകരിച്ച സിനിമയാണ് ‘രതിനിർവ്വേദം’.
മലയാള സിനിമയിലെ നായികമാരിൽ വ്യത്യസ്തതകൾ പുലർത്തിയ നടിയാണ് ശ്വേത മേനോൻ. 1991ൽ പുറത്തിറങ്ങിയ ‘അനശ്വരം’ എന്ന ചിത്രത്തിൽ മമ്മുട്ടിയുടെ നായികയായിക്കൊണ്ടാണ് ശ്വേത മേനോൻ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് അറിയപ്പെടുന്ന മോഡലായും 1994 ൽ മിസ് ഇന്ത്യ പട്ടം കൈവരിക്കുകയും ചെയ്തു. കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതിനെ തുടർന്ന് താരത്തിനെതിരെ വിവാദങ്ങൾ വന്നിരുന്നെങ്കിലും അതിലൊന്നും തന്നെ ശ്വേത അസ്വസ്ഥയായിരുന്നില്ല. ‘സോൾട്ട് ആന്റ് പെപ്പർ’, ‘ഒഴിമുറി’, ‘കയം,’ ‘പാലേരി മാണിക്യം’, ‘രതിനിർവേദം’ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ വേഷത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 2009 ലും 2011 ലും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ശ്വേത മേനോനാണ് ലഭിച്ചത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
This website uses cookies.