[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചങ്ങാതിക്കൂട്ടങ്ങൾക്കുള്ള ഗംഭീര സർപ്രൈസുമായി തട്ടാശ്ശേരി കൂട്ടം ടീം; കൂടുതൽ വിവരങ്ങളിതാ

ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നായ തട്ടാശ്ശേരി കൂട്ടം ഈ വരുന്ന നവംബർ പതിനൊന്നിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടം ഒരു പക്കാ എന്റെർറ്റൈനെർ ആണെന്ന സൂചനയാണ് ഇതിന്റെ പോസ്റ്ററുകൾ, ട്രൈലെർ എന്നിവയെല്ലാം നമ്മുക്ക് നൽകിയത്. പെണ്ണെ നീ പൊന്നെ നീ എന്ന വരികളോടെ തുടങ്ങുന്ന ഇതിലെ ഒരു ഗാനവും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദവും പ്രണയവുമെല്ലാം ആഘോഷിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും ചിരിയും പ്രണയവും ആക്ഷനും ത്രില്ലും കൂട്ടിയിണക്കിയാണ് ഈ ചിത്രം എത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു മത്സരം കൂടി അവതരിപ്പിക്കുകയാണ് നിർമ്മാതാവ് ദിലീപും കൂട്ടരും. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ദിലീപ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

https://www.facebook.com/ActorDileep/videos/845400416875864

തന്റെ ഫേസ്ബുക് പേജിലൂടെ അദ്ദേഹം അതിന്റെ വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ദിലീപ് കുറിച്ച വാക്കുകൾ ഇങ്ങനെ, “ഇത് എന്തിനും ഏതിനും കൂടെ കട്ടക്ക് നിൽക്കുന്ന ചങ്ങായിമാർക്കുള്ള കോണ്ടെസ്റ്റ്.. ഈ വരുന്ന പതിനൊന്നം തീയതി തിയേറ്ററിൽ ആഘോഷമായി എത്തുന്ന ഞങ്ങടെ തട്ടാശ്ശേരിക്കൂട്ടം പോലെ പൊളി കൂട്ടം ആണോ നിങ്ങളുടേത്? എങ്കിൽ നിങ്ങളൊരുമിച്ചുള്ള ഒരു കിടിലൻ ഗ്രൂപ്പ്‌ സെൽഫി #thattasserykoottam എന്ന ഹാഷ് ടാഗിൽ നിങ്ങളുടെ ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യൂ.. നിങ്ങളുടെ കൂട്ടത്തിന് ഒപ്പമുള്ള പുതിയതും, പഴയതും ആയ ഫോട്ടോകൾ അയക്കാവുന്നതാണ്… അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന ചങ്ങായികൂട്ടങ്ങളെ കാത്തിരിക്കുന്നത് ഒരു ഗംഭീര സർപ്രൈസാണ്… അപ്പൊ വെഗായിക്കോട്ടെ !!!”. പ്രശസ്ത യുവ താരം അർജുൻ അശോകൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, ഗണപതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. പ്രിയംവദ കൃഷ്ണൻ, വിജയ രാഘവൻ, സിദ്ദിഖ്, അപ്പു, സുരേഷ് മേനോൻ, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും വേഷമിട്ട ഈ ചിത്രം രചിച്ചത് സന്തോഷ് എച്ചിക്കാനമാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

8 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

8 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.