ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി ആയിരുന്ന ടിനു പാപ്പച്ചൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. അങ്കമാലി ഡയറീസിലൂടെ അരങ്ങേറി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി ആന്റണി വർഗീസ് നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യ സിനിമയുടെ ബാനറിൽ ബി സി ജോഷിയും സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ചേർന്നാണ്. അതുപോലെ തന്നെ നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും അതുപോലെ രണ്ട് ദിവസം മുൻപ് യുവ സൂപ്പർ താരം പ്രിത്വി രാജ് റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ മാസ്സ് പോസ്റ്റർ എത്തി കഴിഞ്ഞു.
ഈ പുതിയ പോസ്റ്ററിനും ഗംഭീര സ്വീകരണം ലഭിച്ചതോടെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലുള്ള പ്രതീക്ഷകൾ ഓരോ നിമിഷവും കൂടി വരികയാണ്. മാർച്ചു അവസാന വാരം സമ്മർ റിലീസ് ആയി ബി ഉണ്ണികൃഷ്ണന്റെ ആർ ഡി ഇല്ല്യൂമിനേഷൻ ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. ഗിരീഷ് ഗംഗാധരൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ദിലീപ് കുരിയൻ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം നൽകുന്നത് ദീപക് അലക്സാണ്ടർ ആണ്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിൽ ആണെന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.