ഇന്ന് തമിഴിലെ ഏറ്റവും വലിയ താരങ്ങളിൽ രണ്ടു പേരാണ് ദളപതി വിജയ്‌യും നടിപ്പിൻ നായകൻ സൂര്യയും. തമിഴിലെ ഏറ്റവും വലിയ താരമെന്ന നിലയിൽ വിജയ് തിളങ്ങി നിൽക്കുമ്പോൾ, തമിഴ് സിനിമയിലെ എക്കാലത്തേയും മികച്ച നടന്മാരുടെ പട്ടികയിൽ കൂടി സ്ഥാനമുറപ്പിച്ചു കൊണ്ടാണ് സൂര്യ എന്ന നടൻ വലിയ താരമായത്. ഇരുവരുടേയും കരിയറിൽ വഴിത്തിരിവായത് സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളുടെ നിർമ്മാതാവായ സ്വർഗ്ഗചിത്ര അപ്പച്ചനും മലയാളി സംവിധായകരുമായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. വലിയ താരത്തിലേക്കുള്ള വിജയ്‌യുടെ കുതിപ്പിലെ ആദ്യ പടിയായിരുന്നു അനിയത്തിപ്രാവ് എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായ കാതലുക്ക് മര്യാദൈ. സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഫാസിൽ ആയിരുന്നു. അതുപോലെ അഭിനയം നിർത്തിയ സൂര്യയെ തിരിച്ചു കൊണ്ട് വന്നതും, സ്വർഗ്ഗ ചിത്ര അപ്പച്ചൻ തന്നെ നിർമ്മിച്ച തമിഴ് ചിത്രം ഫ്രണ്ട്‌സ് ആണ്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ഫ്രണ്ട്സിന്റെ ഈ തമിഴ് റീമേക് ഒരുക്കിയതും മലയാളത്തിൽ ഇതൊരുക്കിയ സിദ്ദിഖ് തന്നെയാണ്.
എന്നാൽ ഇതിലേക്ക് വരുന്നതിനു മുൻപ്, നേർക്ക് നേർ എന്ന ചിത്രം നേരിട്ട കനത്ത പരാജയവും അതിനു ലഭിച്ച കടുത്ത വിമർശനവും സൂര്യയെ മാനസികമായി തളർത്തിയിരുന്നു. താൻ ഇനി അഭിനയിക്കുന്നില്ല എന്ന തീരുമാനമെടുത്ത സൂര്യ, അഭിനയ ജീവിതം ഉപേക്ഷിച്ചു ചാർട്ടേർഡ് അക്കൗണ്ടന്റ് ആവാൻ തീരുമാനിക്കുകയും ചെയ്തു. അപ്പോഴാണ് സൂര്യയെ ഫ്രണ്ട്സിലേക്കു ക്ഷണിക്കാൻ സ്വർഗ്ഗചിത്ര അപ്പച്ചനും സുഹൃത്തും ചെല്ലുന്നതു. അത്ര സുഖകരമായ സ്വീകരണമല്ല സൂര്യയുടെ അച്ഛൻ ശിവകുമാറിൽ നിന്നും തങ്ങൾക്ക് ലഭിച്ചതെന്ന് അപ്പച്ചൻ ഓർത്തെടുക്കുന്നു. സൂര്യക്ക് അഭിനയിക്കാൻ അറിയില്ലെന്നും അവൻ അഭിനയം നിർത്തിയെന്നും പറഞ്ഞു ശിവകുമാർ അവരെ പറഞ്ഞയച്ചു. എന്നാൽ അവർ പോകുന്നതിനു മുൻപ് സൂര്യയുടെ അമ്മ വന്ന്, അവനു അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും അവസരം കൊടുക്കണമെന്നും ഇവരോട് അപേക്ഷിക്കുകയും, അതിന്റെ പേരിൽ സൂര്യയെ കാണാൻ ഇവർ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ അവരെ കാണാൻ സൂര്യ ചെല്ലുന്നതോടെയാണ് സൂര്യയുടെ തിരിച്ചു വരവാരംഭിക്കുന്നത്. ഫ്രണ്ട്സിന്റെ വിജയം സൂര്യക്ക് സമ്മാനിച്ചത് മുന്നോട്ടു പോവാനുള്ള ഊർജമാണ്. ശേഷം, അഭിനയിക്കാൻ അറിയില്ല എന്ന് മാധ്യമങ്ങൾ വിമർശിച്ച സൂര്യ ഇന്ന് തമിഴിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായി മാറി. ഫ്രണ്ട്സിന് വെറും 5 ലക്ഷം മാത്രം പ്രതിഫലം മേടിച്ച ഈ നടൻ ഇന്ന് കോടികൾ പ്രതിഫലം വാങ്ങുകയും വമ്പൻ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന താരവുമാണ്. സെല്ലുലോയ്ഡ് മാഗസിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ ഈ കഥ വെളിപ്പെടുത്തുന്നത്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.