ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ ശ്യാം ഓരോ ചിത്രത്തിലൂടെയും നൽകുന്നത്. അതിനൊപ്പം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന പശ്‌ചാത്തല സംഗീതവും ഈ സംഗീത സംവിധായകനെ അവരുടെ പ്രീയപെട്ടവനാക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ റിലീസ് ചെയ്ത അമൽ നീരദ് ചിത്രമായ ബൊഗൈൻവില്ലക്ക് ശേഷം സുഷിൻ ഒരു ഇടവേള എടുക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു.
ഈ ഇടവേളയിലാണ് അദ്ദേഹം വിവാഹിതനായതും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇടവേളക്ക് ശേഷം അദ്ദേഹം തിരിച്ചു വരുന്നത് മോഹൻലാൽ- മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിന് സംഗീതം ഒരുക്കി കൊണ്ടാണ്. അറിയിപ്പ് എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണനൊപ്പം സുഷിൻ ഒന്നിക്കുന്ന ചിത്രം കൂടിയാവുമിത്.
മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും വേഷമിടുന്ന ഈ ബിഗ് ബഡ്ജറ്റ് ത്രില്ലർ കഴിഞ്ഞ മാസം ശ്രീലങ്കയിൽ ആണ് ആരംഭിച്ചത്. അതിനു ശേഷം ഗൾഫിലും ഷൂട്ട് ചെയ്ത ചിത്രം ഇപ്പോൾ അസർബൈജാനിലാണ് ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി നിർമ്മിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് മാനുഷ് നന്ദൻ ആണ്.
ദർശന രാജേന്ദ്രൻ, രേവതി, രഞ്ജി പണിക്കർ, ഷഹീൻ സിദ്ദിഖ്, പ്രകാശ് ബെലവാദി എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ലണ്ടൻ, ഡൽഹി, കേരളം,എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യുമെന്നാണ് സൂചന.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.