Surya And Vijay Come Up With Political Thrillers For This Diwali
കേരളത്തിൽ വലിയ തോതിൽ ആരാധന പിന്തുണയുള്ള രണ്ട് തമിഴ് നടന്മാരാണ് വിജയ്- സൂര്യ എന്നിവർ. രണ്ട് പേരുടെ ചിത്രങ്ങൾക്ക് വൻ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കേരളത്തിൽ നൽകുന്നത്. 2011ൽ വിജയ് ചിത്രം വേലായുധവും സൂര്യ ചിത്രം 7ആം അറിവും നേർക്ക് നേർ ബോക്സ് ഓഫിസിൽ വന്നിരുന്നു, ദിവാലിക്ക് ഇരു ചിത്രങ്ങളും തരംഗം സൃഷ്ട്ടിച്ചായിരുന്നു തീയറ്റർ വിട്ടത്. എന്നാൽ 7 വർഷങ്ങൾക്ക് ശേഷം ചരിത്രം വീണ്ടും ആവർത്തിക്കുകയാണ്. ഈ വർഷം ദിവാലിക്ക് വിജയ്- സൂര്യ ചിത്രങ്ങൾ നേർക്ക് നേർ ഏറ്റുമുട്ടുകയാണ്, സിനിമ പ്രേമികളും ആരാധകരും ഒന്നടങ്കം ആവേശത്തിലാണ്.
കത്തി, തുപ്പാക്കി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എ. ആർ മുരുഗദോസ്- വിജയ് ഒന്നിക്കുന്ന ചിത്രമാണ് ‘സർക്കാർ’. ഷൂട്ടിംഗ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. വിജയുടെ പിറന്നാൾ പ്രമാണിച്ചു ഇന്നലെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്ത് വിട്ടത്, വൈകിട്ട് ഫസ്റ്റ് ലുക്കും രാത്രി സെക്കന്റ് ലുക്ക് പോസ്റ്ററിനും പ്രേക്ഷകരും ആരാധകരും വൻ സ്വീകരണമാണ് നൽകിയിരുന്നത്. വർഷങ്ങൾക്ക് ശേഷം സൺ പിക്ചേഴ്‌സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന വിജയ് ചിത്രം കൂടിയാണ് ‘സർക്കാർ’. ഭൈരവ എന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ്- വിജയ് ഒന്നിക്കുന്ന ചിത്രവുമാണിത്.
സെൽവരാഘവൻ- സൂര്യ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘എൻ.ജി.ക്കെ’. ഷൂട്ടിംഗ് ഈ ആഴ്ചയോട് കൂടി പൂർത്തിയാക്കുകയും അടുത്ത മാസം ആദ്യം മുതൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുകയും ചെയ്യും. ഫസ്റ്റ് ലുക്ക് പോസ്റ്റർ ചെഗുവേരയുമായി സാമ്യം തോന്നുകയും സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയവുമായി മാറുകയും ചെയ്ത ചിത്രത്തിന്റെ അടുത്ത പോസ്റ്റർ സൂര്യയുടെ പിറന്നാളിന് ഇറക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. തമിഴ് സിനിമയിൽ കോളിറ്റി ചിത്രങ്ങൾ മാത്രം ചെയ്യുന്ന ഡ്രീം വാരിയേർസാണ് ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി, രാകുൽ പ്രീത് എന്നിവരാണ് സൂര്യയുടെ നായികമാരായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഈ ദിവാലിക്ക് ഏറ്റുമുട്ടുന്ന സൂര്യ- വിജയ് ചിത്രങ്ങൾ പൊളിറ്റിക്കൽ ത്രില്ലറുകളുമാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്. വിജയ് ചിത്രം തമിഴ് നാട്ടിലെ ഇന്നത്തെ രാഷ്ട്രീയ ചിന്താഗതികൾക്കെതിരെ വിരൽ ചൂണ്ടുമ്പോൾ, സൂര്യ ചിത്രം രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടി വരുകയും പിന്നീട് ചെഗുവേര ഭക്തനായി മാറുന്ന യുവാവിന്റെയുമാണ് കഥ പറയുന്നത്. രണ്ട് ചിത്രങ്ങളും ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രങ്ങളാണ്
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.