മലയാളികൾക്ക് ഏറെ പരിചിതയായ വ്യക്തിയാണ് സുറുമി മമ്മൂട്ടി. മമ്മൂട്ടിയുടെ മകൾ എന്ന പേരിലായിരുന്നു ആദ്യം അറിയപ്പെട്ടതെങ്കിൽ ഇപ്പോൾ നല്ലൊരു ചിത്രക്കാരി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ചിത്രം രചനയുടെ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തി കൊണ്ടിരിക്കുകയാണ് സുറുമി മമ്മൂട്ടി. താൻ വരച്ച എല്ലാ ചിത്രങ്ങളുടെ പ്രദർശനത്തിനായി സുറുമി ഒരുങ്ങുകയാണ്. ഒരു സിനിമ കുടുംബത്തിൽ നിന്ന് വരുന്ന വ്യക്തി എന്ന നിലയിൽ സിനിമയെ ഏറെ ഇഷ്ടവും പേടിയുമാണന്ന് സുറുമി വ്യക്തമാക്കി. ക്യമാറയുടെ മുമ്പിൽ തന്നെ നിൽക്കുവാൻ ഏറെ നാണമാണന്ന് ഏഷ്യവില്ലെയുടെ അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഫോട്ടോഗ്രാഫി ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും എന്നാൽ നല്ല ചിത്രം എടുക്കുവാൻ സാധിക്കുമോ എന്ന് അറിയില്ല എന്നും സുറുമി കൂട്ടിച്ചേർത്തു.
ഫോട്ടോഗ്രാഫിയോട് അൽപം കമ്പം ഉണ്ടെങ്കിലും ഛായാഗ്രാഹകയാകുന്നതിനെ കുറിച്ചു ഇതുവരെ ചിന്തിച്ചിട്ടില്ല. ചെറുപ്പം മുതൽ വരക്കാൻ ഏറെ ഇഷ്ടമുള്ള വ്യക്തിയായിരുന്നു സുറുമി. വാപ്പച്ചി ഒരു കാര്യവും ചെയ്യാൻ നിർബന്ധിച്ചിട്ടില്ലയെന്നും എന്നും തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുവാൻ പൂർണ പിന്തുണയുമായി നിന്നിരുന്നു. ഉപരിപഠനത്തിനായി ആർട്‌സാണ് സുറുമി എടുത്തത്. വരയ്ക്കുബോൾ കിട്ടുന്ന സംതൃപ്തി മറ്റൊന്നിനും ഇതുവരെ നൽകാൻ സാധിച്ചിട്ടില്ലയെന്നും അതുകൊണ്ടാണ് മറ്റ് എല്ലാ മേഖയിൽ നിന്ന് താൻ വിട്ടു നിൽക്കുന്നതെന്ന് സുറുമി അഭിപ്രായപ്പെട്ടു.
ദുൽഖറിന് ആർട്‌സ് ഭയങ്കര ഇഷ്ടമാണെന്നും പെയിന്റിംഗ്സ് വാങ്ങാറുണ്ടെന്നും പറയുകയുണ്ടായി. ഡിസൈനിങ് തിരഞ്ഞെടുത്തത് സ്ഥിരമായി ജോലി എന്ന നിലയിൽ ആണെന്നും അല്ലാതെ ഒരു പാഷൻ കാരണമെല്ലെന്നും സുറുമി വെളിപ്പെടുത്തുകയുണ്ടായി. ചെറുപ്പം മുതൽ ചിത്രരചന കൂടുതൽ ഉണ്ടായിരുന്നുവെന്നും ഇപ്പോളാണ് ഏറെ ഗൗരവത്തോടെ നോക്കി കാണുന്നതെന്ന് അഭിപ്രായപ്പെട്ടു. തന്റെ ചിത്രങ്ങളുടെ എക്സിബിഷൻ അടുത്ത് തന്നെ പ്രദർശനത്തിനെത്തിക്കും എന്നാണ് സുറുമി പറഞ്ഞിരിക്കുന്നത്.
ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ദിലീപ്- ഷാഫി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. 1000 ബേബീസ് എന്ന സൂപ്പർഹിറ്റ്…
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വല്യേട്ടൻ ഈ കഴിഞ്ഞ നവംബർ 29 നാണു ആഗോള തലത്തിൽ റീ റിലീസ് ചെയ്തത്. ഇപ്പോഴിതാ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം ഡിസംബർ 25 നു ക്രിസ്മസ് റിലീസായി പ്രേക്ഷകരുടെ…
എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് 'അറിയാല്ലോ' പ്രേക്ഷകശ്രദ്ധ നേടുന്നു. ‘സോണി മ്യൂസിക്ക് സൗത്ത്’…
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വല്യേട്ടൻ എന്ന ചിത്രത്തിന്റെ റീ റിലീസ് നവംബർ ഇരുപത്തിയൊൻപതിനാണ് ഉണ്ടായത്. വമ്പൻ പ്രമോഷനോടെ 24 വർഷങ്ങൾക്ക്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ആശീർവാദ് സിനിമാസ് തീയേറ്ററുകളിൽ എത്തിക്കുന്ന അടുത്ത അഞ്ച് ചിത്രങ്ങളുടെ റിലീസ് അപ്‌ഡേറ്റ് പുറത്ത്. ആശീർവാദ്…
This website uses cookies.