ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്ത മലയൻകുഞ്ഞ് എന്ന ചിത്രം ജൂലൈ 22 ന് റിലീസ് ചെയ്യുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസായ ഇതിന്റെ ട്രൈലെർ വലിയ ശ്രദ്ധയാണ് നേടിയത്. ഇതിലെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. ഉലക നായകൻ കമൽ ഹാസൻ, നടിപ്പിൻ നായകൻ സൂര്യ, സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് എന്നിവർ ഈ ട്രൈലെർ കണ്ട് അഭിനന്ദനവുമായി എത്തിയിരുന്നു. അതിൽ സൂര്യ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടിയെടുത്തു. തിരഞ്ഞെടുക്കുന്ന കഥകൾ കൊണ്ട് ഫഹദ് തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു എന്നാണ് സൂര്യ കുറിച്ചത്. അതുപോലെ ഫാസില്‍ സാറിനോട് എപ്പോഴും ബഹുമാനവും സ്‌നേഹവുമാണെന്നും സൂര്യ പറയുന്നു. ഫാസിലാണ് മലയൻ കുഞ്ഞ് നിർമ്മിച്ചിരിക്കുന്നത്.
മലയൻ കുഞ്ഞ് ട്രെയിലറിലെ തികച്ചും വ്യത്യസ്തമായ ദൃശ്യങ്ങള്‍ കണ്ട് താൻ അത്ഭുതപ്പെട്ടു എന്നും സൂര്യ പറയുന്നുണ്ട്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചതും, ഇതിനു ക്യാമറ ചലിപ്പിച്ചതും. മഹേഷ് നാരായണൻ ആദ്യമായി ക്യാമറ ചലിപ്പിച്ച ചിത്രമാണിത്. അർജു ബെൻ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സംഗീത മാന്ത്രികൻ എ ആർ റഹ്മാനാണ്. മുപ്പതു വർഷങ്ങൾക്കു ശേഷമാണു അദ്ദേഹം ഒരു മലയാള ചിത്രത്തിന് സംഗീതമൊരുക്കിയത്. രജിഷാ വിജയൻ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു സർവൈവൽ ത്രില്ലറാണ് മലയൻ കുഞ്ഞ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.