സൂര്യയെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എൻ.ജി.ക്കെ’. തമിഴ് സിനിമ ലോകത്ത് ക്ലാസ് സിനിമയിലൂടെ ഏറെ ശ്രദ്ധേയമായ സംവിധായകരിൽ ഒരാളും നടൻ ധനുഷിന്റെ ചേട്ടൻ കൂടിയാണ് സെൽവരാഘവൻ. സൂര്യയുടെ അവസമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘താന സെർന്താ കൂട്ടം’. സൂര്യ- സെൽവരാഘവൻ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ ‘എൻ.ജി.ക്കെ’ യുടെ റിലീസിമായി കാത്തിരിക്കുന്നത്. സായ് പല്ലവിയും രാകുൽ പ്രീതുമാണ് ചിത്രത്തിൽ നായികമാരായി വേഷമിടുന്നത്. സൂര്യ എന്ന നടനെയും താരത്തെയും ഒരേ അളവിൽ ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കുമെന്ന് സംവിധായകൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന ജേണറിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. തമിഴ് നാട്ടിലെ ഇന്നത്തെ രാഷ്‌ട്രീയത്തെ കുറിച്ച് വിരൽ ചൂണ്ടുന്ന ഈ ചിത്രത്തിൽ സൂര്യ രാഷ്‌ട്രീയ നേതാവാറും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ അവസാനഘെട്ട ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.
‘എൻ.ജി.ക്കെ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു, ചെഗുവേരയുടെ രൂപ സാദൃശ്യമുള്ള സൂര്യയെയാണ് പോസ്റ്ററിൽ കാണാൻ സാധിച്ചിരുന്നത്. സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ചു ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ അൽപം മുമ്പ് പുറത്തു വിടുകയുണ്ടായി. 6 മണിക്ക് പുറത്തുവിടേണ്ട സെക്കന്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 12മണിക്കാണ് റിലീസ് ചെയ്തത്. ‘എൻ. ജി.ക്കെ’ എന്നതിന്റെ പൂർണരൂപവും പോസ്റ്ററിൽ കാണാൻ സാധിക്കും, നന്ദ ഗോപാല കുമാരൻ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ‘എൻ.ജി.ക്കെ’ യിലെ ഗാനത്തിലെ ഒരു രംഗത്തെ ആസ്പദമാക്കിയാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നതെനാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറെ ഗൗരവത്തോട് കൂടി നിൽക്കുന്ന സൂര്യയുടെ ഷർട്ടിൽ ചോരപാടുകളും കാണാൻ സാധിക്കും. ആരാധകരെ വീണ്ടും ആവേശത്തിലാഴ്ത്താൻ വീണ്ടും ഒരു പോസ്റ്റർ ഇന്ന് തന്നെ പുറത്തുവിടും എന്നാണ് അറിയാൻ സാധിച്ചത്.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശിവകുമാർ വിജയനാണ്. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് അനൽ അറസുവാണ്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീൺ കെ.എലാണ്. തമിഴിലും തെലുഗിലുമായി പുറത്തിറങ്ങുന്ന ചിത്രം ഡ്രീം വാരിയർസിന്റെ പിക്ചേഴ്‌സിന്റെ ബാനറിൽ എസ്. ആർ പ്രഭുവാണ് നിർമ്മിക്കുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.