[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ച് പേരൻപിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി…

സിനിമ പ്രേമികൾ ഏറെ ഉറ്റു നോക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘പേരൻപ്’. ‘തങ്ക മീൻകൾ’ എന്ന ചിത്രത്തിലൂടെ നാഷണൽ അവാർഡ് ജേതാവ് കൂടിയായ റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഒന്നാണ് പേരൻപ് എന്ന് പ്രീമിയർ ഷോ കണ്ടതിന് ശേഷം പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. പേരൻപിന്റെ വേൾഡ് പ്രീമിയർ റൊട്ടേർഡമിൽ വെച്ചു നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ വർഷം ജനുവരിയിലും കഴിഞ്ഞ മാസം ഏഷ്യൻ പ്രീമിയർ ചൈനയിലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടക്കുകയുണ്ടായി. 20 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് റാം മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം ചെയ്തതെന്ന് അടുത്തിടെ നടന്ന ഓഡിയോ ലോഞ്ചിൽ സംവിധായകൻ വ്യക്തമാക്കിയിരുന്നു. അഞ്ജലിയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ വേഷമിടുന്നത്.

മമ്മൂട്ടിയുടെ സൂക്ഷ്മാഭിനയത്തിലൂടെ പേരൻപിന്റെ ആദ്യ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു, ഒരുപാട് പ്രശംസകളും മമ്മൂട്ടിയെ തേടിയത്തിയിരുന്നു. നിമിഷനേരം കൊണ്ട് മിന്നിമറയുന്ന ഭാവങ്ങൾ കൊണ്ട് താരം വിസ്മയിപ്പിക്കുകയായിരുന്നു. പേരൻപിന്റെ രണ്ടാമത്തെ ടീസർ പുറത്തുവിടുമെന്ന് ഇന്നലെ പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ അറിയിക്കുകയുണ്ടായി. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ആദ്യ ടീസറിൽ നിന്ന് ഏറെ വ്യതസ്തമാണ് പുതിയ ടീസർ, അച്ഛൻ- മകൾ ആത്മബന്ധത്തെ സൂചിപ്പിക്കുന്ന ഒരു ഇരുണ്ട അന്തരീക്ഷത്തിലാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ടീസറിൽ മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിയും വോയ്സ് മോഡുലേഷനും മികച്ചതായിരുന്നു. മകളുടെ വൈകല്യത്തെ അനുകരിച്ചും ജീവന് തുല്യം സ്നേഹിക്കുന്ന പിതായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്.

സിദ്ദിക്ക്, സുരാജ്‌ വെഞ്ഞാറമൂട്, അഞ്ജലി അമീർ, സമുദ്രകനി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൂര്യ പ്രഥമനാണ്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി വൈകാതെ തന്നെ അണിയറ പ്രവർത്തകർ അന്നൗൻസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.