തമിഴിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനാവുന്ന കങ്കുവ എന്ന ചിത്രം നവംബർ പതിനാലിനാണ് ആഗോള റിലീസായി എത്തുന്നത്. കേരളത്തിൽ അഞ്ഞൂറിലധികം സ്‌ക്രീനുകളിൽ സൂര്യയുടെ കരിയർ ബെസ്റ്റ് റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ ഫാൻസ് ഷോകൾ വെളുപ്പിനെ നാല് മണി മുതൽ ആരംഭിക്കും. ഇപ്പോഴിതാ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കങ്കുവ ഫാൻസ് ഷോ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ വിറ്റു പോയത് 2000 ലധികം ടിക്കറ്റുകളാണ്. അവയെല്ലാം വെളുപ്പിന് 4 മണിയുടെ ഷോകളുടെയാണ്.
ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഡിസ്ട്രിബൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. സൂപ്പർ ഹിറ്റ് സംവിധായകൻ ശിവ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം 350 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ഒരു പീരീഡ് ആക്ഷൻ ഡ്രാമയാണ്. ആഗോളവ്യാപകമായി 38 ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം 3500 ലധികം സ്‌ക്രീനുകളിലാകും ടു ഡി, ത്രീഡി, ഐമാക്സ് ഫോർമാറ്റുകളിൽ പ്രദർശിപ്പിക്കുക. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കങ്കുവയുടെ കേരളത്തിലെ പ്രൊമോഷൻസ് സംഘടിപ്പിച്ചിരിക്കുന്നത് എന്നും കേരളത്തിലെ തന്റെ ആരാധകരെ കാണാൻ ഈ രണ്ടിടത്തും സൂര്യ എത്തുമെന്നുമാണ് ഏറ്റവും പുതിയ വാർത്തകൾ വരുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായ ചിത്രത്തിൽ ദിശ പട്ടാണിയാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.