[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഗപ്പി സംവിധായകനൊപ്പം പൃഥ്വിരാജ്; ജോൺ പോൾ ജോർജ് ചിത്രം ചർച്ചയിൽ

2016 ൽ ടോവിനോ തോമസ് നായകനായ ഗപ്പി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജോൺ പോൾ ജോർജ്. മികച്ച പ്രേക്ഷക – നിരൂപക പ്രതികരണം നേടിയ ചിത്രമായിരുന്നു ഗപ്പി. അതിന് ശേഷം സൗബിൻ ഷാഹിർ നായകനായ അമ്പിളി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. 2023 ൽ ബ്ലോക്ക്ബസ്റ്റർ ചിത്രമായ രോമാഞ്ചം നിർമ്മിച്ചതും അദ്ദേഹമായിരുന്നു.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിനായി സൂപ്പർതാരം പൃഥ്വിരാജ് സുകുമാരനുമായി ഒന്നിക്കുകയാണ് ജോൺ പോൾ ജോർജ് എന്ന വാർത്തകളാണ് വരുന്നത്. ഈ കൂട്ടുകെട്ട് ഒന്നിക്കുന്നതിനെ കുറിച്ചുള്ള ആദ്യ വാർത്തകൾ വന്നത് കോവിഡ് കാലഘട്ടത്തിലാണ്. എന്നാൽ വിദേശത്തു ഷൂട്ടിംഗ് ഉള്ളത് കൊണ്ട് തന്നെ ആ സമയത്ത് ചിത്രം ഒരുക്കാനാവുമായിരുന്നില്ല.

എന്നാൽ ഇപ്പോൾ ഈ പ്രോജക്ടിന് വീണ്ടും ജീവൻ വച്ചിരിക്കുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത് . ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക. കേരളത്തിലും മാലിദ്വീപിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം ഹെയ്‌സ്റ്റ്, ആക്ഷൻ എന്നിവക്ക് പ്രാധാന്യമുള്ള ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് സൂചന.

ഇപ്പോൾ മോഹൻലാൽ നായകനായ എമ്പുരാൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്, ഇനി അഭിനയിക്കാൻ കരാറായിരിക്കുന്നത് കാളിയൻ, സന്തോഷ് ട്രോഫി, നോബഡി എന്നീ ചിത്രങ്ങളിലാണ്. ഇത് കൂടാതെ രാജമൗലിയുടെ മഹേഷ് ബാബു ചിത്രം, പ്രഭാസിന്റെ സലാർ 2 എന്നിവയും പൃഥ്വിരാജ് അടുത്ത വർഷം ചെയ്യും. വൈശാഖ് ഒരുക്കുന്ന ഖലീഫയും പൃഥ്വിരാജ് അടുത്ത വർഷം പ്ലാൻ ചെയ്തിരിക്കുന്ന ചിത്രമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.