വിക്രം സിനിമയുടെ വിജയത്തില്‍ പ്രേക്ഷകരോടും സിനിമയിൽ പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദി പറഞ്ഞു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ഉലക നായകൻ കമൽ ഹാസൻ. അദ്ദേഹത്തെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രം രാജ്കമൽഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം പുറത്തു വിട്ട വീഡിയോയിൽ സൂര്യയുമൊത്തുള്ള ചിത്രത്തെ കുറിച്ചു പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. വിക്രമെന്ന ചിത്രത്തിൽ റോളക്സ് എന്ന വില്ലനായി അതിഥി വേഷത്തിലാണ് സൂര്യ എത്തിയത്. അദ്ദേഹം കാണിച്ച സ്നേഹത്തിനുള്ള നന്ദിയായി അദ്ദേഹം മുഴുനീള കഥാപാത്രം ചെയ്യുന്ന ഒരു ചിത്രത്തിൽ താൻ അദ്ദേഹവുമായി സഹകരിക്കുമെന്നും കമൽ ഹാസൻ പറയുന്നു. അവസാന മൂന്ന് മിനിട്ടിലെത്തിയ സൂര്യ അടുത്ത ചിത്രത്തില്‍ മുഴുവന്‍ സമയവും തന്റെയൊപ്പം ഉണ്ടാവുമെന്നാണ് കമൽ ഹാസൻ പറയുന്നത്.
അടുത്ത ചിത്രമെന്ന് പറയുമ്പോൾ അദ്ദേഹം ഉദ്ദേശിക്കുന്നത് വിക്രം 3 എന്ന ചിത്രമാണ്. കമൽ ഹാസൻ അവതരിപ്പിക്കുന്ന കർണ്ണൻ എന്ന നായകനും സൂര്യ അവതരിപ്പിക്കുന്ന റോളക്സ് എന്ന വില്ലൻ കഥാപാത്രവും തമ്മില്ലുള്ള വമ്പൻ പോരാട്ടമാവും വിക്രം 3 ഇൽ നമ്മുക്ക് കാണാൻ സാധിക്കുക എന്ന സൂചനയാണ് കമൽ ഹാസൻ തരുന്നത്. വിക്രത്തിൽ വെറും മൂന്നു മിനിറ്റ് കൊണ്ട് തിയേറ്ററില്‍ വലിയ കയ്യടി വാങ്ങിയ തന്റെ സഹോദരന്‍ സൂര്യ, തന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നതെന്നും കമൽ ഹാസൻ പറയുന്നു. അതുപോലെ തന്നെ തന്റെ സഹോദരന്മാരായ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ പ്രതിഭകളുടെ പടയാണ് ഈ സിനിമയുടെ വിജയത്തിനാധാരമെന്നും കമൽ ഹാസൻ പറയുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ, ഗിരീഷ് ഗംഗാധരന്‍, എഡിറ്റര്‍ ഫിലോമിന്‍, അന്‍പറിവ്, സതീഷ് കുമാര്‍ തുടങ്ങി, ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓരോ ആളുകൾക്കും അവകാശപ്പെട്ടതാണ് വിക്രം നേടുന്ന വിജയമെന്നും അദ്ദേഹം പറയുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.