തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യ 42. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ, മോഷൻ പോസ്റ്ററിന് ഒരു മിനിറ്റും 32 സെക്കന്റും ദൈര്‍ഘ്യമാണുള്ളത്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഈ മോഷൻ പോസ്റ്റർ ഹോളിവുഡ് ചിത്രങ്ങളുടെ ഫീലാണ് നൽകുന്നത് എന്ന് തന്നെ പറയാം. പത്തു ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ത്രീഡി വിസ്മയമായാണ് ഒരുക്കുക. ആയിരം വർഷങ്ങൾക്ക് മുൻപ് നടക്കുന്ന ഒരു കഥയാണ് ഈ ചിത്രം പറയുന്നത് എന്നും, ഇതൊരു ഗംഭീര ഫാന്റസി ചിത്രമാണെന്നും ഇതിന്റെ എഡിറ്ററും മലയാളിയുമായ നിഷാദ് യൂസഫ് പറഞ്ഞിരുന്നു.
യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേർന്ന് നിർമ്മിക്കുന്ന ഇതിന്റെ ഒരു ഷെഡ്യൂൾ തീർന്നിരുന്നു. വമ്പൻ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന അടുത്ത ഷെഡ്യൂൾ ശ്രീലങ്കയിലാണ് ഷൂട്ട് ചെയ്യുക എന്നാണ് വാർത്തകൾ വരുന്നത്. ഒരു യോദ്ധാവായി സൂര്യ എത്തുന്ന ഈ ചിത്രത്തിൽ ദിശാ പട്ടാണി ആണ് നായികാ വേഷം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് വെട്രി പളനിസാമി ഛായാഗ്രഹണം നിർവഹിക്കുന്നു. ഒരു പീരീഡ് ഫിലിമായി ഒരുക്കുന്ന ഈ ചിത്രം, വർത്തമാന കാലവും അവതരിപ്പിക്കുന്നുണ്ട്. രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതിന് ശേഷം വെട്രിമാരൻ ഒരുക്കാൻ പോകുന്ന വാടിവാസൽ എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുക.
ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.