ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രവുമായി എത്താനുള്ള ഒരുക്കത്തിലാണ് തമിഴകത്തിന്റെ ഷോമാൻ ഷങ്കർ എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. സൂര്യയെ നായകനാക്കി ഒരുക്കാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം, തമിഴിലെ പ്രശസ്ത നോവലായ വേൽപാരിയെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്. വമ്പൻ പുരസ്‍കാരങ്ങൾ നേടിയിട്ടുള്ള സു വെങ്കടേശൻ രചിച്ച ഈ വമ്പൻ നോവൽ, സംഗം കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. വെളിർ വംശത്തിന്റെ രാജാവായ വേൽപാരിയുടെ ഭരണകാലത്തിന്റെയും പോരാട്ടങ്ങളുടെയും കഥ പറയുന്ന ഈ നോവലിൽ ഒട്ടേറെ ഗംഭീര കഥാപാത്രങ്ങൾ ഉണ്ട്. സ്ത്രീ കഥാപാത്രങ്ങൾക്കും പ്രാധാന്യമുള്ള ഈ ചിത്രത്തിൽ സൂര്യക്കൊപ്പം ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളെ അണിനിരത്താനാണ് ഷങ്കറിന്റെ പ്ലാൻ എന്നാണറിയുന്നത്. ഇപ്പോൾ തന്നെ ഇതിന്റെ താരനിരയേയും സാങ്കേതിക വിദഗ്ധരേയും തേടുന്ന തിരക്കിലാണ് ഷങ്കറെന്നും വാർത്തകൾ വരുന്നുണ്ട്.
ഷങ്കർ ഇപ്പോൾ രണ്ടു വമ്പൻ ചിത്രങ്ങളാണ് ഒരേ സമയം ഷൂട്ട് ചെയ്യുന്നത്. അതിലൊന്ന് റാം ചരൺ നായകനായ ചിത്രമാണ്. വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിൽ എസ് ജെ സൂര്യയും കഴിഞ്ഞ ദിവസം ജോയിൻ ചെയ്തെന്നു വാർത്തകൾ വന്നിരുന്നു. കിയാരാ അദ്വാനിയാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്. ഉലക നായകൻ കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 ആണ് ഷങ്കർ ഒരുക്കുന്ന മറ്റൊരു വമ്പൻ ചിത്രം. കാജൽ അഗർവാൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിലും രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, കാർത്തിക്, ഗുരു സോമസുന്ദരം, ബോബി- സിംഹ എന്നിവരുൾപ്പെടെയുള്ള താരങ്ങളുണ്ട്. ഇപ്പോൾ ശിവ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ത്രീഡി ചിത്രത്തിൽ അഭിനയിക്കുന്ന സൂര്യ ഇത് കഴിഞ്ഞു വെട്രിമാരൻ ഒരുക്കാൻ പോകുന്ന വാടിവാസലാണ് ചെയ്യുക.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.