തമിഴിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ ബാലയുടെ പുതിയ ചിത്രത്തിൽ നായകനായെത്തുന്നത് നടിപ്പിൻ നായകൻ സൂര്യയാണ്. സൂര്യയുടെ കരിയർ തന്നെ മാറ്റി മറിച്ച സംവിധായകനാണ് ബാല. നന്ദ, പിതാമഹൻ എന്നീ ബാല ചിത്രങ്ങൾ സൂര്യയുടെ കരിയറിൽ വലിയ വഴിത്തിരിവുകളാണ് സൃഷ്ടിച്ചത്. ഇത് കൂടാതെ മായാവി എന്ന ചിത്രവും സൂര്യ- ബാല ടീമിൽ നിന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്. പതിനെട്ട് വർഷത്തിന് ശേഷമാണു ഇപ്പോൾ ബാല ചിത്രത്തിൽ സൂര്യ നായകനായി വരുന്നതെന്ന് മാത്രമല്ല ഈ ചിത്രം നിർമ്മിക്കുന്നത് സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും ചേർന്നാണ്. മുകളിൽ പറഞ്ഞ മായാവിയെന്ന സൂര്യ- ബാല ചിത്രത്തിൽ നായികയായും ജ്യോതിക ജോലി ചെയ്തിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം ബാല- സൂര്യ ടീം ഒന്നിച്ച ഈ ചിത്രം കടലിന്റെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നതെന്നാണ് സൂചന.
ഇപ്പോഴിതാ സൂര്യ ഈ ചിത്രത്തിൽ ഇരട്ട വേഷത്തിലാണെത്തുന്നതെന്ന വാർത്തകളാണ് പുറത്തു വരുന്നത്. സിനിമയിൽ സൂര്യ അച്ഛനും മകനുമായാണ് എത്തുന്നതെന്നും അതിലൊരു കഥാപാത്രം ബധിരനാണെന്നും വാർത്തകൾ പറയുന്നുണ്ട്. അതുപോലെ തന്നെ ഇതിലെ നായികയായി ജ്യോതിക ഉണ്ടാകുമെന്നും അച്ഛൻ കഥാപാത്രത്തിന്റെ ജോഡിയായിരിക്കുമെന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ പറയുന്നു. കൃതി ഷെട്ടി മറ്റൊരു നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം മമിതാ ബൈജുവും അഭിനയിക്കുന്നുണ്ട്. ബാലസുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാർ, എഡിറ്റ് ചെയ്യുന്നത് സതീഷ് സൂര്യ എന്നിവരാണ്. ഈ സിനിയ്ക്കു വേണ്ടി നിർമ്മിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി നൽകി സൂര്യ വാർത്തകളിൽ നിറഞ്ഞിരുന്നു. കന്യാകുമാരിയിൽ ഒട്ടേറെ വീടുകൾ നിറഞ്ഞ വലിയ സെറ്റാണ് ഈ ചിത്രത്തിന് വേണ്ടി നിർമ്മിച്ചത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.