തമിഴിലെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എതർക്കും തുനിന്ദവൻ. ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം ഇന്ന് കൊച്ചിയിൽ എത്തിയ സൂര്യക്ക് വലിയ വരവേൽപ്പ് ആണ് ലഭിച്ചത്. അവിടെ വെച്ച് തന്റെ ആരാധകർക്ക് ഒപ്പം സമയം ചിലവിട്ട സൂര്യ മാധ്യമങ്ങളോടും സംസാരിച്ചു. തന്റെ ചിത്രത്തെ കുറിച്ചും കേരളത്തിലെ പ്രേക്ഷകരുടെ സനേഹത്തെ കുറിച്ചും സംസാരിച്ച സൂര്യ, മോഹൻലാൽ സാറിനൊപ്പം ചിലവിടാൻ കഴിഞ്ഞ നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ ആയിരുന്നു എന്നും ഒട്ടേറെ കാര്യങ്ങൾ താൻ അദ്ദേഹത്തിൽ നിന്നും പഠിച്ചു എന്നും പറഞ്ഞു. അത് കൂടാതെ സൂര്യ നടത്തിയ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. പ്രശസ്ത മലയാള സംവിധായകൻ അമൽ നീരദ് തന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട് എന്നും, അത് വേഗം നടക്കട്ടെ എന്നാണ് ആഗ്രഹം എന്നും സൂര്യ പറയുന്നു.
https://www.instagram.com/p/Ca1pvNah8Dk/
മമ്മൂട്ടി അഭിനയിച്ച ഒരു മലയാള ചിത്രത്തിന്റെ റീമേക് ആണ് അതെന്നാണ് സൂര്യ സൂചിപ്പിച്ചതു. അമൽ നീരദ്- മമ്മൂട്ടി ടീമിൽ നിന്ന് ആകെ രണ്ടു ചിത്രങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. അതിൽ ആദ്യത്തേത് ബിഗ് ബിയും രണ്ടാമത്തേത് കഴിഞ്ഞ ആഴ്ച മാത്രം റിലീസ് ആയ ഭീഷ്മ പർവവും ആണ്. അത്കൊണ്ട് തന്നെ അമൽ പറഞ്ഞ കഥ ബിഗ് ബിയുടെ ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. ബിഗ് ബിയുടെ തമിഴ് റീമേക്കിൽ ബിലാൽ ആയി സൂര്യ എത്തുമോ എന്നറിയാൻ ഉള്ള ആകാംക്ഷയിലാണ് ആരാധകർ. അതേ സമയം സൂര്യ ചിത്രം എതർക്കും തുനിന്ദവൻ വരുന്ന വ്യാഴാഴ്ച ആണ് ലോകം മുഴുവൻ റിലീസ് ചെയ്യുന്നത്. പാണ്ഡിരാജ് ആണ് ഈ ചിത്രം ഒരുക്കിയത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.