[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരൻ; ഒന്നല്ല രണ്ടു ചിത്രത്തിൽ..!

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ കുറിച്ച് കഴിഞ്ഞ ദിവസം പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. തന്റെ പുതിയ ബ്രഹ്മാണ്ഡ റൊമാന്റിക് ചിത്രമായ രാധേ ശ്യാമിന്റെ പ്രൊമോഷനായി കേരളത്തിൽ എത്തിയപ്പോൾ ആണ് പ്രഭാസ് ചില വെളിപ്പെടുത്തലുകൾ നടത്തിയത്. താൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന, കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന, സലാർ എന്ന ചിത്രത്തിലെ ഒരു നിർണ്ണായക വേഷം പൃഥ്വിരാജ് ചെയ്യുന്നു എന്നാണ് പ്രഭാസ് പറയുന്നത്. മാത്രമല്ല, രാധേ ശ്യാം എന്ന ചിത്രത്തിൽ കഥാവിവരണത്തിനായി പൃഥ്വിരാജ് തന്റെ ശബ്ദവും നൽകിയിട്ടുണ്ട് എന്നും പ്രഭാസ് വെളിപ്പെടുത്തി. ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം എന്ന ചിത്രത്തിനായി ശരീര ഭാരം കുറക്കുന്ന തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. ആട് ജീവിതത്തിനു വേണ്ടി മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിലെ അതിഥി വേഷവും ആഷിഖ് അബു ഒരുക്കാൻ പോകുന്ന നീലവെളിച്ചത്തിലെ നായക വേഷവും പൃഥ്വിരാജ് ഉപേക്ഷിച്ചിരുന്നു.

അതുകൊണ്ട് തന്നെ സലാർ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി പൃഥ്വിരാജ് ഇതുവരെ ഡേറ്റുകൾ നൽകിയിട്ടില്ല എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഏതായാലും അണിയറ പ്രവർത്തർ പൃഥ്വിരാജ് സുകുമാരനുമായി ചർച്ചയിൽ ആണെന്നും അധികം വൈകാതെ ഒഫീഷ്യൽ പ്രഖ്യാപനം വന്നേക്കാം എന്നും വാർത്തകൾ സൂചിപ്പിക്കുന്നു. ശ്രുതി ഹാസൻ നായികാ വേഷം ചെയ്യുന്ന സലാർ, കന്നഡ- തെലുങ്കു ഭാഷകളിൽ ആണ് ഒരുക്കുന്നത്. കെ ജി എഫ് എന്ന ചിത്രം നിർമ്മിച്ചവർ തന്നെയാണ് സലാറും നിർമ്മിക്കുന്നത്. പ്രഭാസിന്റെ പുതിയ റിലീസ് ആയ രാധേ ശ്യാം മാർച്ച് പതിനൊന്നിന് ആണ് റിലീസ് ആവുക. പൂജ ഹെഗ്‌ഡെ ആണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

5 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.