മലയാള സിനിമയിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം സൂപ്പർസ്റ്റാർ എന്ന പട്ടത്തിന് അർഹനായ യുവനടനാണ് പൃഥ്വിരാജ്. താരത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഒരു ആരാധകൻ- നടൻ എന്നിവരുടെ ആത്മബന്ധതത്തെ മുൻനിർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലാൽ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തമിഴ് സിനിമയിൽ വലിയ താരങ്ങളിൽ തന്റെ കൂടെ അഭിനയിച്ചതുകൊണ്ട് ഏറ്റവും പരിചയം വിക്രം ആണെന്നും എന്നാൽ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പറയാൻ ആഗ്രഹിക്കുന്നത് സൂര്യയാണെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
ജ്യോതികയുമായി മൊഴി എന്ന ചിത്രത്തിന് ശേഷമാണ് പൃഥ്വിരാജ്-സൂര്യ പരസ്പരം കൂടുതൽ അടുത്തറിഞ്ഞത്. പേഴ്സണൽ ലെവലിൽ തനിക്ക് ഏറ്റവും അടുത്തറിയുന്ന വ്യക്തിയാണ് സൂര്യയെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. പുതിയ സിനിമകളുടെ റിലീസ് വരുമ്പോൾ മായാജാലിലേക്ക് തന്നെ വിളിച്ചു കൊണ്ടു പോകാറുണ്ടെന്നും താരം സൂചിപ്പിച്ചു. ഒരുപാട് തവണ വീട്ടിൽ നിന്ന് ഭക്ഷണം തന്നിട്ടുണ്ടെന്നും ഭയങ്കര കെയറിങ് ആണെന്നും പൃഥ്വിരാജ് പറയുകയുണ്ടായി. ഞാൻ പരിചയപ്പെട്ടത്തിൽ ഏറ്റവും സിംപ്ലസ്റ്റ് ഹ്യൂമൻ ബിങ് സൂര്യ ആണെന്നും ഇവിടെത്തെ ലാല്ലേട്ടന്റെ വേറെയൊരു വേർഷനാണ് സൂര്യയെന്ന് പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. സൂര്യയുടെ വീടിന്റെ പാലുകാച്ചലിന്റെ അന്ന് വൈകിയെത്തിയ കേക്ക് ഇരുവരും ചേർന്ന് ലോക കാര്യങ്ങൾ പറഞ്ഞു തീർത്ത ഓർമകളും പൃഥ്വിരാജ് പങ്കുവെക്കുകയുണ്ടായി.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.