തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യക്ക് വീണ്ടും പുരസ്‍കാര നേട്ടത്തിന്റെ തിളക്കം. സുധ കൊങ്ങര ഒരുക്കിയ സൂററായ് പോട്രൂ എന്ന ചിത്രത്തിലൂടെ ആണ് സൂര്യക്ക് പുരസ്‌കാര നേട്ടം ഉണ്ടായതു. ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആണ് ഈ ചിത്രവും സൂര്യയും പുരസ്‍കാരം നേടിയത്. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‍കാരമാണ് സൂര്യയെ തേടിയെത്തിയത്. അതുപോലെ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം ഈ സിനിമയും നേടിയെടുത്തു. ഷേർണി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‍കാരം വിദ്യ ബാലൻ നേടിയപ്പോൾ മികച്ച ഇന്ത്യൻ വെബ് സീരിസ് ആയി മിർസപുർ സീസൺ 2 തിരഞ്ഞെടുക്കപ്പെട്ടു. വെബ് സീരീസുകളിലെ പ്രകടനത്തിന് ഫാമിലി മാൻ സീസൺ രണ്ടിലൂടെ മനോജ് ബാജ്‌പേയി, സാമന്ത എന്നിവരും പുരസ്‍കാരങ്ങൾ നേടി.
എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സൂരരൈ പോട്ര് ഒരുക്കിയത്. സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്, സിഖീയ എന്റർടെയ്ൻമെന്റ് എന്നീ നിർമാണ കമ്പനികൾ ഒരുമിച്ചു നിർമ്മിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് പ്രശസ്ത മലയാളി നടിയായ അപർണ്ണ ബാലമുരളിയാണ്. ഉർവശി, മോഹൻ ബാബു, പരേഷ് റാവൽ, കരുണാസ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്ത ഈ ചിത്രം ആമസോൺ പ്രൈം റിലീസ് ആയാണ് എത്തിയത്. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയെടുത്ത ഈ ചിത്രം ഇതിനോടകം ഒട്ടേറെ അവാർഡുകളും നേടിയെടുത്തു കഴിഞ്ഞു. ഇപ്പോൾ ഈ ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. പ്രമുഖ സിനിമാ വെബ്സൈറ്റായ ഐ എം ഡി ബിയുടെ റേറ്റിംഗ് ലിസ്റ്റിൽ മുന്നിൽ എത്തിയും ഈ ചിത്രം ശ്രദ്ധ നേടിയിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.