മലയാള താര സംഘടനായ ‘അമ്മ നടത്തുന്ന സ്റ്റേജ് ഷോയിൽ ഇപ്പോൾ താരം സൂര്യയാണ്. മലയാളികളുടെയും പ്രിയങ്കരനായ സൂര്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും താരമായി മാറിക്കൊണ്ടിരിക്കുന്നത്. മഴവിൽ മനോരമയോടൊപ്പം ചേർന്ന് ‘അമ്മ നടത്തുന്ന ‘അമ്മ മഴവിൽ ഷോയുടെ പ്രേക്ഷകനായി താൻ എത്തുമെന്ന് സൂര്യ മുൻപ് തന്നെ അറിയിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഷോ ആയതിനാൽ തന്നെ മമ്മൂട്ടിയും മോഹൻലാലും തുടങ്ങി ഏവരും പരിപാടിക്കായി തകൃതിയായ നൃത്ത പരിശീലത്തിലായിരുന്നു. ഇരുവരുടെയും നൃത്ത പരിശീലന വീഡിയോയും എല്ലാം തന്നെ നവമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. പരിപാടിയുടെ റിഹേഴ്‌സൽ രംഗങ്ങൾ ഓരോന്നായി പുറത്ത് വന്നപ്പോഴും ആരാധകർക്ക് ആവേശമായി മാറിയിരുന്നു. അതിനിടെയാണ് സൂര്യയുടെ വാർത്തയും എത്തിയത്.
‘അമ്മ മഴവിൽ ഷോ കാണുവാൻ ഇന്ന് ഉച്ചയോടെയാണ് സൂര്യ കേരളത്തിൽ എത്തി. തിരുവനന്തപുരത്ത് എത്തിയ സൂര്യയെ അമ്മയുടെ ഭാരവാഹിയായ ദേവനും സംഘവും സ്വീകരിച്ചു. അവിടെ വച്ചാണ് സൂര്യ താൻ ‘അമ്മ മഴവിൽ ഷോയിലേക്ക് എങ്ങനെ എത്തി എന്നത് വെളിപ്പെടുത്തുന്നത്. മോഹൻലാൽ സാറാണ് തന്നെ വിളിച്ചതെന്നും അദ്ദേഹം തന്നോട് വരണമെന്ന് ആവശ്യപ്പെട്ടാൽ തനിക്ക് പോകാതിരിക്കാൻ ആവില്ലെന്നും സൂര്യ പറയുകയുണ്ടായി. മുൻപ് തന്നെ മോഹൻലാലിനോക്കുള്ള അടുപ്പവും സ്നേഹവും സൂര്യ പല വേദികളിലും മുൻപ് പറഞ്ഞിരുന്നു. മോഹൻലാലും സൂര്യയും ഒന്നിക്കുന്ന എന്ന ചില അഭ്യൂഹങ്ങൾ വരുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു മറുപടിയുമായി സൂര്യയും എത്തിയിരിക്കുന്നത്. എന്ത് തന്നെയായാലും സൂര്യയുടെ ഈ സ്നേഹപൂർവ്വമുള്ള വാക്കുകൾ പ്രേക്ഷകർക്ക് ആവേശം നൽകിയിരിക്കുകയാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.