കാർത്തിയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘കടയ് കുട്ടി സിങ്കം’. മികച്ച പ്രതികരണം നേടി ചിത്രം തമിഴ് നാട്ടിലും കേരളത്തിലുമായി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. സയേഷയാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഇന്നത്തെ തലമുറയിലെ കർഷകരുടെ കഷ്ടതകളെയും അവരുടെ ജീവിത സാഹചര്യങ്ങളേയും ചിത്രത്തിൽ വരച്ചു കാട്ടുന്നുണ്ട്. ഒരു ഫാമിലി എന്റർട്ടയിനറായാണ് ചിത്രം പുറത്തിറങ്ങിയത്. കാർത്തിയുടെ സഹോദരൻ കൂടിയായ സൂര്യയാണ് ചിത്രം 2ഡി എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത്. സൂര്യ അതിഥി വേഷത്തിലും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
കടയ് കുട്ടി സിങ്കത്തിന്റെ വിജയാഘോഷം അടുത്തിടെ തമിഴ് നാട്ടിൽ വെച്ച് നടക്കുകയുണ്ടായി. തമിഴ് നാട്ടിലെ കാർഷിക പുരോഗതിക്ക് വേണ്ടി കടയ് കുട്ടി സിങ്കത്തിന്റെ ലാഭവിഹിതത്തിൽ നിന്ന് സൂര്യ 1 കോടി രൂപ നൽകുകയിരിക്കുകയാണ്. കാർഷിക സമൂഹത്തിൽ നിന്ന് തിരഞ്ഞെടുത്ത 50 ആളുകൾക്ക് 2 ലക്ഷം വീതമാണ് സൂര്യ നൽകിയത്. കാർഷിക വികസനത്തിനും മക്കളുടെ പഠനത്തിനുമായി ഉപയോഗിക്കുക എന്ന നിർദ്ദേശത്തോടെയാണ് തുക കൈമാറിയത്. സൂര്യയുടെ പിറന്നാളോടനുബന്ധിച്ചു 400 സ്‌കൂളിലെ ടോയ്ലറ്റുകളും തമിഴ് നാട്ടിൽ നിർമ്മിച്ചു കൊടുക്കുമെന്ന വാക്ദാനവും താരം അടുത്തിടെ നടത്തിയിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് സൂര്യ, കുട്ടികളുടെ പഠനത്തിനും സംരക്ഷണത്തിനും വേണ്ടി സ്വന്തമായി അഗാരം ഫൗണ്ടേഷൻ താരം തുടങ്ങിയിട്ട് 12 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
കടയ് കുട്ടി സിങ്കത്തിന്റെ വിജയാഘോഷത്തിൽ എല്ലാ താരങ്ങളെ അഭിനന്ദിക്കാനും സൂര്യ മറന്നില്ല. ചിത്രം വിജയച്ചത്തിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ പണ്ഡിരാജിനുള്ളതാണന്നും താരം സദസ്സിൽ പറയുകയുണ്ടായി. സത്യരാജ്, ആർത്ഥന ബിനു, പ്രിയ, സൂരി, ഭാനുപ്രിയ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം തെലുഗിൽ ‘ചിന്ന ബാബു’ എന്ന ടൈറ്റിലിലാണ് റിലീസിനെത്തിയത്.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…
ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…
This website uses cookies.