സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് സൂരറൈ പോട്രൂ. ഇരുധി സുട്രൂ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 2 ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തീയറ്ററിൽ റിലീസിന് ഒരുങ്ങിയിരുന്ന ചിത്രം കോറോണ വൈറസിന്റെ കടന്ന് വരവ് മൂലം നീട്ടി വെക്കുകയായിരുന്നു. സിനിമ പ്രേമികളെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് പുതിയ അപ്‌ഡേറ്റുമായി അണിയറ പ്രവർത്തകർ വന്നിരിക്കുകയാണ്.
സൂരറൈ പോട്രൂ എന്ന ചിത്രത്തിന്റെ സ്‌ട്രീമിംഗ് അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. വമ്പൻ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്ന ഈ ചിത്രം ഒക്ടോബർ 30 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. സൂരറൈ പോട്രൂ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ സൂര്യ ആമസോണിൽ നിന്ന് ലഭിച്ച തുകയിൽ നിന്ന് 5 കോടി രൂപ കൊറോണ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ്. ആരാധകർക്കും സിനിമ പ്രേമികൾക്കും ഒരേ സമയം സങ്കടവും സന്തോഷവും നൽകുന്ന കാര്യമാണ് സൂര്യ ചെയ്തിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാകുമെന്ന് സംഗീത സംവിധായകൻ ജി.വി പ്രകാശ് അടക്കമുള്ളവർ പറഞ്ഞ ചിത്രം തീയറ്ററിൽ കാണാൻ പറ്റില്ലലോ എന്ന സങ്കടത്തിലാണ് ആരാധകർ. തമിഴിലെ ഒരുപാട് വമ്പൻ ചിത്രങ്ങളും ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.