തമിഴകത്തിന്റെ നടിപ്പിൻ നായകൻ എന്ന പേരിൽ അറിയപ്പെടുന്ന സൂപ്പർ താരം സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യ 42 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പ്രൊജക്റ്റ്. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം ത്രീഡിയിൽ ഒരുക്കുന്ന ഒരു പീരീഡ് ഡ്രാമ കൂടിയാണ്. ആയിരം വർഷങ്ങൾക്ക് മുൻപുള്ള കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു യോദ്ധാവായാണ് സൂര്യ വേഷമിടുന്നതെന്നാണ് വിവരം. അതിഗംഭീരമായ ഇതിന്റെ മോഷൻ പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പേര് എന്തായിരിക്കുമെന്ന് ഒരു സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഈ റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം സൂര്യയുടെ ഈ പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് വീർ എന്നാണ്.
പത്ത് ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങൾ ആയാവും വരികയെന്നും സൂചനയുണ്ട്. ബോളിവുഡ് താരസുന്ദരി ദിശാ പട്ടാണി നായികാ വേഷം ചെയ്യുന്ന ഈ ചിത്രം സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുക്കുന്നത്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശ്രീലങ്കയിലെ വനാന്തരങ്ങളിലാണ് ഇതിലെ വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത് എന്നാണ് സൂചന. നിഷാദ് യൂസഫ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദേവിശ്രീ പ്രസാദ്, ക്യാമറ ചലിപ്പിക്കുന്നത് വെട്രി പളനിസ്വാമി എന്നിവരാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.