തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളായ സാമന്ത മുഖ്യ വേഷം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ശാകുന്തളം. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതത്തിലെ, ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 2023 ഫെബ്രുവരി 17 ന് ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്താൻ പോകുന്നതെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. 3D-യിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം കാഴ്ചക്കാർക്ക് പുത്തൻ അനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. സൂഫിയും സുജാതയും എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ ദുഷ്യന്തന്റെ വേഷം ചെയ്യുമ്പോൾ സാമന്ത ശകുന്തളയായി എത്തുന്നു. സ്ത്രീപക്ഷ സിനിമകളിൽ വച്ച് ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയ ചിത്രം കൂടിയാണ് ശകുന്തളമെന്നതും എടുത്തു പറയണം.
ഗുണശേഖർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ കൂടി റിലീസ് ചെയ്യും. അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുന്ന ഈ ചിത്രത്തിൽ, സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. മണി ശർമ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന് ശേഖർ വി ജോസഫ് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നു. പ്രവീൺ പുഡി എഡിറ്റിംഗ് നിർവഹിച്ച ശാകുന്തളത്തിൽ തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണ നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് ദിൽ രാജുവാണ്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.