തന്റെ കടുത്ത ആരാധകന്റെ വിവാഹവേദിയിൽ നേരിട്ടെത്തി സർപ്രൈസ് ഒരുക്കി തമിഴ് താരം സൂര്യ. ഓള്‍ ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബ് അംഗമായ ഹരിയുടെ വിവാഹവേദിയിലാണ് സർപ്രൈസ് എൻട്രിയുമായി താരമെത്തിയത്. വർഷങ്ങളായി ഓള്‍ ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബിന്റെ അംഗം ആണ് ഹരി. വിവാഹച്ചടങ്ങിൽ ഉടനീളം സൂര്യ പങ്കെടുത്തു. സഹോദരന്റെ സ്ഥാനത്ത് നിന്ന് വിവാഹത്തിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. താലി എടുത്തുകൊടുത്തതും സൂര്യയായിരുന്നു. വിവാഹത്തിന് സൂര്യ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിപ്പൊന്നും ഹരിക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ വരവ് ഹരിക്കും വിവാഹത്തിനെത്തിയവർക്കും സർപ്രൈസായി. വിവാഹത്തില്‍ പങ്കെടുക്കുന്ന സൂര്യയുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം നെറ്റ്ഫ്ളിക്സിനു വേണ്ടി ഒരുക്കുന്ന തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന സൂര്യ ചിത്രം. മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒമ്പത് സംവിധായകരുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന നവരസയിൽ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സൂര്യ അഭിനയിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ സിനിമാമേഖലയിലെ പതിനായിരത്തിലേറെ വരുന്ന തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യവുമായാണ് ‘നവരസ’ ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവർക്കൊപ്പം നടൻ അരവിന്ദ് സ്വാമിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്..
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.