[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഈ കാലഘട്ടത്തിൽ ഇത്തരമൊരു സബ്‌ജക്റ്റ് അനിവാര്യമാണ്: ഓപ്പറേഷൻ ജാവയെക്കുറിച്ച് പി ബാലചന്ദ്രൻ

വി സിനിമാസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു റോ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലുള്ള ഓപ്പറേഷൻ ജാവ കാസ്റ്റിംഗിലും അവതരണത്തിലും ഏറെ പുതുമ നൽകുന്നതാണെന്ന് അടുത്തിടെ ഇറങ്ങിയ ടീസര്‍ സൂചിപ്പിച്ചിരുന്നു. സിനിമ ഫെബ്രുവരി 12ന് തീയേറ്ററുകളിൽ എത്തുകയാണ്. പുറത്തു വരുന്ന ഓരോ അപ്ഡേറ്റുകളിലും പുലർത്തുന്ന വ്യത്യസ്തതയാണ് ആളുകളെ ഈ ചിത്രം കാണാൻ പ്രേരിപ്പിക്കുന്നത്. ഇപ്പോൾ ഓപ്പറേഷൻ ജാവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിലെ അഭിനേതാവ് കൂടിയായ പി ബാലചന്ദ്രന്‍. തരുൺ മൂർത്തിയെ കുട്ടിക്കാലം മുതൽ തന്നെ എനിക്ക് അറിയാം. എന്റെ മകനെപ്പോലെ തന്നെയാണ് തരുൺ. കുറേക്കാലങ്ങളായി സിനിമാസ്വപ്‌നം കൊണ്ടുനടക്കുന്ന അവൻ  ഇടയ്‌ക്കൊക്കെ വീട്ടിൽ വന്ന് എന്നെ കാണാറുണ്ടായിരുന്നു. ഇന്നല്ലെങ്കിൽ നാളെ തരുൺ സിനിമയിൽ എന്തെങ്കിലുമാകുമെന്ന ഉറപ്പ് തനിക്കുണ്ടായിരുന്നുവെന്ന് പി ബാലചന്ദ്രന്‍ പറയുന്നു.

‘ഓപ്പറേഷൻ ജാവ’ പുതിയ തലമുറ ചെയ്യേണ്ട ഒരു ചിത്രം തന്നെയാണ്. ഈ കാലഘട്ടത്തിൽ ഇത്തരമൊരു സബ്‌ജക്റ്റ് അനിവാര്യമാണ്. ഈ പടത്തിൽ ബാലചന്ദ്രൻ സർ ഉണ്ടാകേണ്ടത് നിർബന്ധമാണെന്നാണ് തരുൺ എന്നോട് ആദ്യം പറഞ്ഞത്. കഥാപാത്രത്തെ സൃഷ്ടിച്ചിട്ട് അതിൽ ഞാൻ ഉണ്ടാകുക എന്ന് പറയുന്നതും കഥാപാത്രം ഉണ്ടായാലും ഇല്ലെങ്കിലും ഞാൻ ഉണ്ടാകണം എന്ന് പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്. തരുണിന് എന്നോടുള്ള ആത്മബന്ധമാണ് ചിത്രത്തിൽ ഉറപ്പായും ഞാൻ വേണമെന്ന് പറയാൻ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ഞാൻ വന്നതെങ്കിലും ആ കഥാപാത്രം എന്നെ വല്ലാതെ സ്പർശിച്ചു.  ഞാൻ ഇല്ലെങ്കിൽ അങ്ങനെയൊരു കഥാപാത്രത്തിന് ജീവനില്ല എന്ന അവസ്ഥയാണ് വന്നുഭവിച്ചത്. അതൊക്കെ ഒരു യോഗമാണ്. സ്വതന്ത്രമായി അഭിനയിക്കാനുള്ള ഒരു സ്പേസ് സംവിധായകൻ തന്നിട്ടുണ്ട്. എല്ലാവരും പുതിയ ആൾക്കാരാണ്. ഈ പുതിയ ആൾക്കാരുടെ ഊർജ്ജമാണ് ചിത്രത്തിന്റെ ശക്തിയെന്നും പി ബാലചന്ദ്രന്‍ കൂട്ടിച്ചേർക്കുന്നു. പി ബാലചന്ദ്രനെ കൂടാതെ  വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 weeks ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 weeks ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

4 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

4 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 month ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

1 month ago

This website uses cookies.