[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Gallery

യോഗ പോസുകളിലൂടെ അമ്പരപ്പിച്ച് പ്രമുഖ അവതാരകയും ഡിജെയുമായ നന്ദിനി

അവതാരകയായും ഡിസ്‌കോ ജോക്കിയായും റേഡിയോ ജോക്കിയായും അഭിനേത്രിയായുമെല്ലാം ആരാധകരുടെ മനസ് കീഴടക്കിയ താരമാണ് നന്ദിനി. വളരെ ചടുലമായി സംസാരിച്ച് അഭിമുഖം ചെയ്യുന്ന താരങ്ങളെ കൈയ്യിലെടുക്കാനുള്ള കഴിവും നന്ദിനിക്കുണ്ട്. ഹലോ നമസ്തേ, എങ്കിലേ എന്നോട് പറ എന്നീ പ്രോഗ്രാമുകളുടെ അവതാരകയായാണ് ഡിജെ ലേഡി എൻവി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നന്ദിനി ശ്രദ്ധ നേടിയത്. തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ യോഗ സ്‌കിൽസ് വെളിപ്പെടുത്തിയുള്ള താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രശസ്‌ത ഫോട്ടോഗ്രാഫറായ ജാൻ ജോസഫ് ജോർജാണ്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. യോഗ ട്രെയിനറായ ജോണി ജോസ് ആണ് തന്നെ പരിശീലിപ്പിക്കുന്നതെന്നും അദ്ദേഹമാണ് തന്റെ പ്രചോദനമെന്നും മറ്റൊരു പോസ്റ്റിലൂടെ നന്ദിനി വ്യക്തമാക്കിയിട്ടുണ്ട്.

വീഡിയോ ജോക്കി ആയിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് റേഡിയോ ജോക്കിയായും പ്രവർത്തിച്ചു. ഈ കാലത്ത് എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.വലിയൊരു ആരാധകവൃന്ദം തന്നെ നന്ദിനിക്കുണ്ട്. സംസാരം ആരോഗ്യത്തിന് ഹാനികരം, പ്രേമം, ജമ്‌നാപ്യാരി, ലവ് 24*7, ചിറകൊടിഞ്ഞ കിനാവുകൾ, അലമാര, മനോഹരം, മറിയം വന്നു വിളക്കൂതി, ലവകുശ, കോഴിപ്പോര്  തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

12 hours ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

4 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

4 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

5 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

6 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

1 week ago

This website uses cookies.