[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘കായംകുളം കൊച്ചുണ്ണി’യുടെ ലൊക്കേഷനിൽ സൂര്യയും ജ്യോതികയും

മഞ്ചേശ്വരം കണ്വതീര്‍ഥയില്‍ നടക്കുന്ന കായംകുളം കൊച്ചുണ്ണി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ തമിഴ് താരദമ്പതികളായ സൂര്യയും ജ്യോതികയും എത്തി. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നിര്‍മാതാവ് ഗോകുലം ഗോപാലന്‍, നായകന്‍ നിവിന്‍ പോളി എന്നിവര്‍ ചേര്‍ന്ന് വളരെ ഊഷ്‌മളമായ സ്വീകരണമാണ് ഇവർക്കൊരുക്കിയത്. വെൽക്കം സൂര്യ ആൻഡ് ജ്യോതിക എന്ന് എഴുതിയ കേക്ക് മുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് ദമ്പതികൾ മടങ്ങിയത്.

മലയാളത്തിന്റെ പ്രിയപ്പെട്ട കള്ളനായി നിവിൻ പോളി എത്തുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ബോബി–സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം. കള്ളനാകുന്നതിനു മുമ്പുള്ള കൊച്ചുണ്ണിയുടെ കഥയും ജീവിതവും പ്രണയവുമെല്ലാം ചിത്രത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതു രണ്ടാം തവണയാണ് കായംകുളം കൊച്ചുണ്ണിയുടെ കഥ സിനിമയാകുന്നത്. 1966ൽ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയിൽ കൊച്ചുണ്ണിയായി എത്തിയത് സത്യമായിരുന്നു. കൊച്ചുണ്ണിയുടെ ജീവിതത്തില്‍ വലിയ പ്രധാന്യമുള്ള സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമലാ പോളാണ്. ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

സിനിമയ്ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി നിവിന്‍ പോളി കളരി പയറ്റും കുതിര സവാരി തുടങ്ങിയ കായികാഭ്യാസങ്ങളും പഠിച്ചിരുന്നു. തന്റെ കരിയറിലെ മികച്ച സിനിമകളുടെ പട്ടികയിലേക്ക് ഉയരുന്ന സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണി എന്ന് നിവിന്‍ മുൻപ് വ്യക്തമാക്കിയിരുന്നു. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റോഷൻ ആൻഡ്രൂസിന്റെ അടുത്ത ചിത്രത്തിലും നിവിൻ പോളി തന്നെയാണ് നായകൻ. കേരളത്തിൽ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കടലുമായി ബന്ധപ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെ കഥയായിരിക്കും അടുത്ത ചിത്രം. അമേരിക്കൻ കമ്പനിയും മറ്റും നിർമ്മാണ പങ്കാളിയാകുന്ന ചിത്രം തമിഴിലേക്ക് മൊഴിമാറ്റുമെന്നും സൂചനയുണ്ട്.

webdesk

Recent Posts

മോഹൻലാലിനും സൂര്യക്കുമൊപ്പം ശ്രദ്ധ കപൂർ?

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…

9 hours ago

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു?

കേരളത്തെ നടുക്കിയ 2024 ലെ  ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…

9 hours ago

ഇന്ത്യൻ ഫോർമുല വൺ റേസർ നരെയ്ൻ കാർത്തികേയന്റെ ബയോപിക് ഒരുക്കാൻ മഹേഷ് നാരായണൻ

ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…

9 hours ago

‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’ സംവിധായകൻ ഇനി മോഹൻലാലിനൊപ്പം ?

സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…

10 hours ago

മോഹൻലാലിനും ദിലീപിനുമൊപ്പം തമന്ന?

ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ്‌ മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…

10 hours ago

ജോഷിയുടെ നായകനായി ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…

20 hours ago