[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

26 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും രജനികാന്തും വീണ്ടും ഒന്നിക്കുന്നു?

26 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇടവേളയ്ക്കു ശേഷം തമിഴകത്തിന്റെ സൂപ്പർ സ്റ്റാറും മലയാളത്തിന്റെ മെ​ഗാ സ്റ്റാറും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. 1991ൽ റിലീസായ മണിരത്നം ചിത്രം ദളപതിക്കു ശേഷം ‘പസായദൻ’ എന്ന മറാഠി ചിത്രത്തിനു വേണ്ടിയാണ് രജനികാന്തും മമ്മൂട്ടിയും ഒന്നിക്കുന്നതെന്നാണ് പ്രമുഖ മാധ്യമങ്ങൾ സൂചന നൽകുന്നത്. നവാഗതനായ ദീപക് ഭാവെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 48ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘ഇടക്’ എന്ന മറാത്തി ചിത്രത്തിന്റെ സഹ- എഴുത്തുകാരനാണ് ദീപക് ഭാവെ. ബാലകൃഷ്ണ സുർവെ ആണ് ചിത്രത്തിന്റെ നിർമാതാവ്. ചിത്രത്തിൻറെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും താരങ്ങളുടെയോ അണിയറപ്രവർത്തകരുടെയോ ഭാഗത്ത് നിന്ന് ഇതുവരെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.

മണിരത്‌നം സംവിധാനം ചെയ്ത ‘ദളപതി’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിയും രജനികാന്തും അവസാനമായി ഒന്നിച്ചത്. അക്കാലത്തെ മെഗാഹിറ്റുകളിൽ ഒന്നായിരുന്നു ഈ ചിത്രം. മഹാഭാരതത്തിലെ കര്‍ണന്‍റെ കഥയുടെ പശ്ചാത്തലത്തിലായിരുന്നു ‘ദളപതി’യുടെ കഥാപാത്ര നിർമ്മിതി. മമ്മൂട്ടിയും രജനികാന്തും ഒരുമിച്ച സിനിമ എന്ന കാരണത്താൽ ഏറെ പ്രേക്ഷകപ്രീതി നേടിയെടുത്ത ചിത്രമായിരുന്നു ഇത്. അതുകൊണ്ടുതന്നെ രണ്ട് ഇതിഹാസങ്ങൾ ഒന്നിച്ചുചേരുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം രജനിയുടെ അടുത്ത തമിഴ് ചിത്രമായ ‘കാല’യില്‍ മമ്മൂട്ടി അംബേദ്കറായി അഭിനയിച്ചേക്കുമെന്ന് സൂചനകൾ വന്നിരുന്നെങ്കിലും അണിയറപ്രവർത്തകർ ഇത് നിഷേധിച്ചിരുന്നു. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അധോലോക നേതാവായാണ് രജനികാന്ത് എത്തുന്നത്.

webdesk

Recent Posts

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

9 hours ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

13 hours ago

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

2 days ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

2 days ago

‘വെണ്ണിലാ കന്യകേ’; ‘പവി കെയര്‍ ടേക്കറി’ലെ വീഡിയോ സോംഗ്

മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുന്ന ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത പവി കെയര്‍…

2 days ago

ജനപ്രിയ എന്റർടൈനർ; ‘പവി കെയർ ടേക്കർ’ റിവ്യൂ വായിക്കാം

വേനലവധിക്കാലത്തു കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ചിത്രങ്ങൾ എന്നും കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഒരുക്കുക. അത്തരം ഒട്ടേറെ ചിത്രങ്ങളുമായി…

3 days ago

This website uses cookies.