കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട ഒരു വമ്പൻ തമിഴ് ചിത്രമാണ് സുധ കൊങ്കര- സൂര്യ എന്നിവര്‍ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘പുറനാനൂറ്’. സൂര്യക്കൊപ്പം ദുൽഖർ സൽമാൻ, നസ്രിയ നസിം, വിജയ് വർമ്മ എന്നിവരും ചിത്രത്തിൽ ഉണ്ടാകുമെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സൂര്യ, ജ്യോതിക, രാജ്‌ശേഖര്‍ കര്‍പൂരസുന്ദരപാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കാൻ പ്ലാൻ ചെയ്തത്.
എന്നാൽ വിചാരിച്ച സമയത്ത് ചിത്രം തുടങ്ങിയില്ല എന്ന് മാത്രമല്ല, സൂര്യയും സുധയും തമ്മിൽ ചിത്രവുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെന്നും വാർത്തകൾ വന്നു. അതിനു ശേഷം ഈ ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറി എന്ന റിപ്പോർട്ടുകളും വന്നു. ഇപ്പോഴിതാ, ഏറ്റവും പുതിയ വാർത്തകൾ പ്രകാരം, സൂര്യ, ദുൽഖർ സൽമാൻ, നസ്രിയ, വിജയ് വർമ്മ എന്നിവരെയെല്ലാം ചിത്രത്തിൽ നിന്ന് മാറ്റി ഒരു പുതിയ താരനിരയിൽ ചിത്രം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സുധ കൊങ്കര.
സൂര്യക്ക് പകരം ശിവകാർത്തികേയൻ, നസ്രിയയ്ക്ക് പകരം ശ്രീലീല, ദുൽഖർ സൽമാന് പകരം അഥർവ, വിജയ് വർമ്മക്ക് പകരം മലയാളി താരം റോഷൻ മാത്യു എന്നിവർ ഈ ചിത്രത്തിൽ വേഷമിടുമെന്നാണ് സൂചന. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യാൻ പാകത്തിന് ഒരുക്കുമെന്നും വാർത്തകൾ പറയുന്നു. ഏതായാലും ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തു വരുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.