മോഹൻലാൽ- സൂര്യ എന്നിവർ ഒരുമിച്ചു അഭിനയിക്കുന്ന കെ വി ആനന്ദ് ചിത്രം കാപ്പാൻ ഈ വരുന്ന വെള്ളിയാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. ഇരുവരും ആദ്യമായി ഒന്നിച്ച ഈ ചിത്രം വലിയ പ്രേക്ഷക പ്രതീക്ഷകൾക്ക് നടുവിലാണ് എത്തുന്നത്. കേരളത്തിൽ ടോമിച്ചൻ മുളകുപാടം റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രീ -റിലീസ് ഇവന്റ് ഇന്നലെ കൊച്ചിയിൽ നടന്നു. അവിടെ വെച്ച് മോഹൻലാലിനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. സൂപ്പർ സ്റ്റാർസ് മോഹൻലാൽ ആൻഡ് സൂര്യ എന്ന് അവിടെ ഇരുവരേയും വിശേഷിപ്പിച്ചതിനെ കുറിച്ചാണ് സൂര്യ പറഞ്ഞത്. “നിങ്ങള്‍ പറഞ്ഞതില്‍ ഒരു ചെറിയ ‘കറക്ഷന്‍’ വരുത്താന്‍ താൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് സൂര്യ തുടങ്ങിയത്. സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ് മോഹന്‍ലാല്‍ എന്ന് പറയരുത് എന്നും അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയേണ്ടത്, തന്റെ പേര് അത് കഴിഞ്ഞു മതി, എന്നാണ് സൂര്യ പറയുന്നത്.
മോഹന്‍ലാല്‍ സര്‍ ഒരു വലിയ ആല്‍മരമാണ് എന്നും അദ്ദേഹത്തിന് മുന്നിൽ താൻ ഒരു ചെറിയ കൂണു മാത്രം ആണെന്നും സൂര്യ പറഞ്ഞു. ഒരു വേദിയില്‍ ഒരുമിച്ചു നില്‍ക്കുന്നു എന്നേയുള്ളൂ, ഒരിക്കലും തങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറയുന്നു. മോഹൻലാൽ സാറിനൊപ്പം അഭിനയിക്കാൻ സാധിച്ചത് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും ആണെന്നും അദ്ദേഹത്തിനോടൊപ്പം ഒരു വലിയ സൗഹൃദ ബന്ധം ഉണ്ടാക്കിയെടുക്കാൻ കാപ്പാൻ സഹായിച്ചു എന്നും സൂര്യ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ പ്രൊടെക്ക്ഷന്‍ ഗ്രൂപ്പ് (SPG) കമാന്‍ഡോയായി സൂര്യ ഇതിൽ അഭിനയിക്കുന്നു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.