സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘സൂര്യ 42’ എന്ന ചിത്രത്തിനായി ആകാംക്ഷയോടെയാണ് ആരാധകര് കാത്തിരിക്കുന്നത്. വിവിധ കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമ രണ്ട് ഭാഗങ്ങളായാണ് ഒരുക്കുന്നത്. രണ്ട് ഭാഗവും ഇടവേളയില്ലാത്ത ഒന്നിച്ച് ഷൂട്ട് ചെയ്യാനാണ് തീരുമാനം. പതിമൂന്ന് ഗെറ്റപ്പുകളില് ആണ് സൂര്യ ഈ ചിത്രത്തിൽ എത്തുന്നത്.
പൊങ്കല് അവധിക്ക് ശേഷമുള്ള 45 ദിവസം കേരളത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂള് ചെയ്തിരിക്കുന്നത്. ജനുവരി നാല് മുതല് ചെന്നൈയില് ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്ട്ട്. സൂര്യ 42 ന്റെ ആദ്യ ഷെഡ്യൂള് ഗോവയില് പൂര്ത്തിയായതായി അണിയറ പ്രവര്ത്തകര് അറിയിച്ചിരുന്നു.
എന്നാല് ചിത്രീകരണ വേളയിലെടുത്ത ചില ഫോട്ടോയും വീഡിയോയും ലീക്ക് ആയത് വാര്ത്തയായിരുന്നു. തുടര്ന്ന് ചിത്രങ്ങളും വീഡിയോയും ഷയര് ചെയ്യരുതെന്നും ഡിലീറ്റ് ചെയ്യണമെന്നും അഭ്യര്ഥിച്ച് അണിയറ പ്രവര്ത്തകര് രംഗത്തെത്തിയിരുന്നു. ചെറിയ കാര്യമാണെങ്കില് പോലും അതിന്റെ പിന്നില് മൊത്തം ടീമിന്റെ കഠിനാധ്വാനമുണ്ടെന്നും. സിനിമ ഒരു മികച്ച തിയേറ്റര് എക്സ്പീരിയന് ആക്കാനാണ് ആഗ്രഹിക്കുന്നതെന്നും അണിയറ പ്രവര്ത്തകര് പറഞ്ഞിരുന്നു.
വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായഗ്രഹകന്, നിഷാദി യൂസഫ് ആണ് ചിത്രസംയോജനം നിര്വഹിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില് കെ.ഇ ജ്ഞാനവേല്രാജനും യു വി ക്രിയേഷന്സിന്റെ ബാനറില് വംശി പ്രമോദും ചേര്ന്നാണ് സിനിമ നിര്ക്കുന്നത്. സൂര്യ നായകനാകുന്ന ചിത്രത്തില് ദിഷാ പതാനിയാണ് നായികയായി എത്തുന്നത്. ബിഗ് ബജറ്റില് ഒരുങ്ങുന്ന ചിത്രം മികച്ച തിയേറ്റര് അനുഭവമായിരിക്കുമെന്നാണ് ആരാധകര് പ്രതികരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.