[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വീണ്ടും നവാഗത സംവിധായകനൊപ്പം കൈകോർത്ത് മെഗാസ്റ്റാർ; പുതിയ ചിത്രം ആരംഭിച്ചു

മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഛായാഗ്രഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പാലായില്‍ പുരോഗമിക്കുന്നു. ഇനിയും പേര് വെളിപ്പെടുത്താത്ത ചിത്രം നിര്‍മിക്കുന്നത് നടന്‍ മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ്. ചിത്രത്തില്‍ മമ്മൂട്ടി ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് ചെയ്യുന്നതെന്നതാണ് പ്രത്യേകത. ജനുവരി ഒന്നിന് മമ്മൂട്ടി ലോക്കേഷനില്‍ ജോയിന്‍ ചെയ്യുമെന്നാണ് സൂചന. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ കെ.യു മനോജാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ 421-മത്തെ ചിത്രമാണിത്. നിസാം ബഷീറിന്റെ റോഷാക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ജിയോ ബേബിയുടെ കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. മമ്മൂട്ടി- ജ്യോതിക കൂട്ടുകെട്ടിൽ എത്തുന്ന കാതല്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍, തെലുങ്ക് ചിത്രമായ ഏജന്‍റ് എന്നിവയാണ് മമ്മൂട്ടിയുടേതായി ജനുവരിയില്‍ പുറത്ത് വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങള്‍. ക്രിസ്റ്റഫറിലും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ പുതിയ നിയമം എന്ന സിനിമയുടെ ഛായഗ്രഹകനായാണ് റോബി വര്‍ഗീസ് രാജ് മലയാള സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ദി ഗ്രേറ്റ് ഫാദർ, ക്യാപ്റ്റന്‍, തട്ടുമ്പുറത്ത് അച്യുതന്‍, ലവ് ആക്ഷന്‍ ഡ്രാമ, വെള്ളം തുടങ്ങി നിരവധി സിനിമകള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് റോബിയാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

11 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.