ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് സുരേഷ് റെയ്ന. ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും കളിക്കുന്ന സുരേഷ് റെയ്നയ്ക്ക് തെന്നിന്ത്യയിലും ഒട്ടേറെ ആരാധകർ ഉണ്ട്. കുറച്ചു നാൾ മുൻപ് ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് മലയാള യുവ താരം ദുൽഖർ സൽമാൻ സുരേഷ് റെയ്‌നയോടൊപ്പമുള്ള തന്റെ ചിത്രം പങ്കു വെച്ചിരുന്നു. താൻ റെയ്‌നയുടെ ഒരു വലിയ ഫാൻ ബോയ് ആണെന്നും ദുൽഖർ അന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതം ഒരു സിനിമയാക്കുകയാണെങ്കിൽ ആരായിരിക്കും നായകനാവാൻ നല്ലതു എന്ന ചോദ്യത്തിന് ദുൽഖർ സൽമാന്റേതു ഉൾപ്പെടെ രണ്ടു പേരുടെ പേരാണ് സുരേഷ് റെയ്ന പറഞ്ഞിരിക്കുന്നത്. ട്വിറ്ററിൽ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയിൽ ആണ് റെയ്ന ഈ ചോദ്യത്തിന് രണ്ടു താരങ്ങളുടെ പേര് നിർദേശിച്ചത്. ദുൽഖർ സൽമാൻ അല്ലെങ്കിൽ ബോളിവുഡ് താരം ഷാഹിദ് കപൂർ ആവും തന്റെ വേഷം അവതരിപ്പിക്കാൻ നല്ലത് എന്ന നിർദേശമാണ് റെയ്ന മുന്നോട്ടു വെച്ചത്.
ഇന്ത്യയിൽ ഇതിനു മുൻപ് സച്ചിൻ, ധോണി എന്നിവരുടെ ജീവിതം സിനിമാ രൂപത്തിൽ എത്തിയിട്ടുണ്ട്. കപിൽ ദേവിന്റെ 1983 ലെ ലോക കപ്പ് ജയിച്ച ഇന്ത്യൻ ടീമിന്റെ കഥയും സിനിമയായി എത്തുന്നുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജീവിതവും സിനിമയാക്കാൻ ചിലർ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. നേരത്തെ സോയ ഫാക്ടർ എന്ന ബോളിവുഡ് ചിത്രത്തിൽ ദുൽഖർ ഒരു ക്രിക്കറ്റ് താരമായി അഭിനയിച്ചിരുന്നു. അതുപോലെ സൂപ്പർ ഹിറ്റായ തെലുങ്കു ചിത്രം ജേഴ്സിയുടെ ഹിന്ദി റീമേക്കിൽ ക്രിക്കറ്റ് താരമായി അഭിനയിക്കുന്നത് ഷാഹിദ് കപൂറാണ്. ഏതായാലും രണ്ടു പേരുകൾ റെയ്ന നിർദേശിച്ചപ്പോൾ ചോദ്യം ഉന്നയിച്ചയാൾ പറഞ്ഞത് ദുൽകർ സൽമാനായിരിക്കും കൂടുതൽ നല്ല ചോയ്സ് എന്നാണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.